HOME
DETAILS

തുരുമ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞു

  
backup
October 13 2018 | 06:10 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d

വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചേറ്റുവ പുഴ, കനോലി കനാല്‍ എന്നിവയില്‍ കലങ്ങളായി തുരുമ്പ് കെട്ടി മത്സ്യ ബന്ധനം നടത്തിയിരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ തുരുമ്പ് അഴിച്ച് മാറ്റാന്‍ ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്‌കോഡ് നടത്തിയ ശ്രമത്തെ ജനപ്രതിനിധികളായ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സി.ഐ.ടി.യു ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.എന്‍ ജ്യോതിലാല്‍, പഞ്ചായത്തംഗവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമായ ഇര്‍ഷാദ് കെ.ചേറ്റുവ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ അശാസ്ത്രീയ മത്സ്യബന്ധന രീതികള്‍ക്കെതിരേ മിന്നല്‍ പരിശോധന നടത്തിയത്. എന്നാല്‍ തൊഴിലാളികള്‍ക്കു യാതൊരു മുന്നറിയിപ്പും നല്‍കാതെ ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പ്രത്യേക സീസണില്‍ നടത്തി പോന്നിരുന്ന മത്സ്യബന്ധന രീതി പെട്ടെന്നു നിര്‍ത്തിവെക്കാനും അവരുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കാനുമുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ വിളിച്ചു ചേര്‍ത്തു വിഷയത്തിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തയ്യാറാകണമെന്നും ജനപ്രതിനിധികളായ ജ്യോതി ലാലും ഇര്‍ഷാദ് കെ.ചേറ്റുവയും ആവശ്യപ്പെട്ടു. തര്‍ക്കത്തെ തുടര്‍ന്നു മത്സ്യ വകുപ്പ് ജില്ലാ ഡയറക്ടര്‍ എ.സുഹൈലുമായി ഫോണ്‍ മുഖേന നടന്ന ചര്‍ച്ചയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്തതിനു ശേഷമേ കടുത്ത നടപടികള്‍ സ്വീകരിക്കൂവെന്ന ഉറപ്പിന്മേലാണ് തടയല്‍ സമരം അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  11 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  11 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  11 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  11 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  11 days ago