ആദിവാസി കോളനിയില്‍ ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭത്തില്‍ അടിയന്തിര നടപടി സര്‍ക്കാര്‍ എടുക്കണം
പുതുനഗരം : മുതലമട ആദിവാസി കോളനിയില്‍ ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭത്തില്‍ അടിയന്തിര നടപടി സര്‍ക്കാര്‍ എടുക്കണം. ആടുകള്‍ നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള നഷ്ടം ഉടന്‍ നികത്തണമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
മുതലമട വെള്ളാരം കടവ് കാട്ടുപതി ആദിവാസി കോളനിയിലെ ആടുകള്‍ കൂട്ടത്തോടെ ചത്ത സംഭത്തില്‍ അടിയന്തിര അന്വേഷണവും നടപടിയും എടുക്കണമെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ഗുരുവായുരപ്പന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് ജില്ലാ കലക്ടര്‍ക്ക് നല്‍കി.
2005 ഡിസംബര്‍ മാസം കീടനാശിനി പ്രയോഗം കൊണ്ട് വംശനാശ ഭീഷണി നേരിടുന്ന പൂമ്പാറ്റകള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
മനുഷ്യരിലും ജനിതക തകരാറുകള്‍ ഉള്‍പ്പെടെ നിരവധി മാരകരോഗങ്ങള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തുകയും സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിട്ടും പ്രായോഗിക ഭരണകൂടങ്ങള്‍ നടപടികള്‍ എടുക്കാത്തതിനാലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ അടിയന്തിര പ്രാധാന്യത്തോടെ നടപടി എടുക്കുന്നതിനും ആടുകള്‍ നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള നഷ്ടം ഉടന്‍ നികത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."