HOME
DETAILS
MAL
ആര്.എസ്.എസുമായി വേദി പങ്കിടല്‍: കെ.യു അരുണന് പരസ്യ ശാസന
backup
June 03 2017 | 05:06 AM
തൃശൂര്‍: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് എം.എല്‍.എ കെ.യു അരുണന് പാര്‍ട്ടിയുടെ പരസ്യ ശാസന.
സംഭവത്തെക്കുറിച്ച് എം.എല്‍.എ നല്കിയ വിശദീകരണം തൃപ്തികരമെന്നാണ് പാര്‍ട്ടി നിലപാട്. അതിനാല്‍ തന്നെ പരസ്യ ശാസന മതിയെന്നായിരുന്നു പാര്‍ട്ടി തീരുമാനം. പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നേതാക്കള്‍ക്ക് ജാഗ്രത വേണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.
അരുണന്റെ ഭാഗത്തു നിന്നും ജാഗ്രത കുറവ് ഉണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി.
തൃശൂര്‍ ഊരകത്ത് ആര്.എസ്.എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിന് എം.എല്‍.എ പങ്കെടുത്തതാണ് വിവാദമായത്. വിവാദമായതോടെ ആര്.എസ്.എസ് പരിപാടിയാണെന്ന് അറിയാതെയാണ് പോയതെന്നായിരുന്നു അരുണന് മാസ്റ്റര്‍ വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."