സ്ഥലംമാറ്റം: കൈക്കൂലി വാങ്ങിയ ലഫ്.കേണല്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങി അനധികൃതമായി സൈനികരെ സ്ഥലം മാറ്റിയെന്ന കേസില്‍ ലഫ്റ്റനന്റ് കേണലിനേയും ഇടനിലക്കാരനേയും സി.ബി.ഐ അറസ്റ്റ് ചെയ്തു. സൈനികര്‍ക്കു ഇഷ്ടമുള്ളിടത്തേക്ക് സ്ഥലം മാറ്റം നല്‍ക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് ലഫ്. കേണല്‍ രംഗനാഥന് സുവരമണി മോനി, ഗൗരവ് കോലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്നും സൈനിക ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നതിനായി രണ്ട് ലക്ഷം രൂപ കൈമാറുമ്പോള്‍ സൈനിക ആസ്ഥാനത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു സൈനികനെതിരെയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേര് കുറ്റക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ക്രിമിനല്‍ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്യുക, പൊതുജനസേവകരില്‍ സ്വാധീനം പ്രയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഹാവാല വഴിയാണ് പണം എത്തിക്കുന്നതെന്നാണ് സി.ബി.ഐയുടെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."