ബി.സി.സി.ഐക്കെതിരേ താരങ്ങള്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ യൂത്ത് ടീം പരിശീലകന് രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐ നോട്ടിസ് നല്കിയ സംഭവത്തില്‍ പ്രമുഖ താരങ്ങള്‍ ബി.സി.സി.ഐക്കെതിരേ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു സൗരവ് ഗാംഗുലി പ്രതികരിച്ചത്. ചിലര്‍ വാര്‍ത്തകളില്‍ താരമാകാനുള്ള വില കുറഞ്ഞ നീക്കമാണെന്നും ഗാംഗുലി കുറ്റപ്പെടുത്തി. ഇതിഹാസ താരം ദ്രാവിഡിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് ഹര്ഭജന് സിങ് പറഞ്ഞു.
മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗം സഞ്ജീവ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐയുടെ എത്തിക്സ് ഓഫിസര്‍ ഡി.കെ ജെയിന് രാഹുല്‍ ദ്രാവിഡിന് നോട്ടിസ് അയച്ചത്. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്സ് ഗ്രൂപ്പില്‍ വൈസ് പ്രസിഡന്റ് കൂടിയാണ് എന്നതാണ് പരാതിക്ക് കാരണം. നോട്ടിസ് പ്രകാരം ഓഗസ്റ്റ് 16ന് മുന്‍പ് ദ്രാവിഡ് ഇതിന് മറുപടി നല്‍കണം. തുടര്‍ന്ന് ഡി.കെ ജെയിനിന്റെ തീരുമാനത്തിന് അനുസരിച്ച് ദ്രാവിഡ് നേരിട്ട് ഹാജരാവുകയും വേണം. നേരത്തെ സച്ചിന് ടെണ്ട@ുല്ക്കര്ക്ക് എതിരേയും വി.വി.എസ് ലക്ഷ്മണന് എതിരേയും സഞ്ജീവ് ഗുപ്ത പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."