പഴശ്ശി പുഴയോരത്ത് മാലിന്യം കത്തിക്കല്‍ വ്യാപകം
ഇരിട്ടി: ലക്ഷക്കണക്കിന് ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുഴയോരത്ത് മാലിന്യം കത്തിക്കുന്നത് വ്യാപകം. ഇരിട്ടി പുഴയിലാണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കത്തിക്കുന്നത്.
പുഴയില്‍ നീരൊഴുക്കു കുറഞ്ഞ് വെള്ളം കുറവായതോടെ മാലിന്യങ്ങള്‍ ലോറികളിലും ചാക്കുകളിലുമായി പുഴക്കരയില്‍ കൊണ്ടുവന്ന് കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. പട്ടാപ്പകല്‍ ഇരിട്ടി പൊലിസ് സ്റ്റേഷനു സമീപത്തുള്ള പുഴയില്‍ നിന്നു റോഡിലൂടെ കടന്നു പോകുന്നവര്‍ക്ക് മാലിന്യത്തില്‍ നിന്നുള്ള രൂക്ഷമായ പുകയും ദുര്‍ഗന്ധവും ഏറ്റ് കാല്‍നട യാത്ര പോലും അസാധ്യമായിരിക്കുകയാണ്.
എന്നാല്‍ പ്രശ്നം ഗുരുതരമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
പഴശ്ശി അണക്കെട്ട് ഷട്ടര്‍ അടച്ച് പുഴയില്‍ കുടിവെള്ളത്തിനായി ജലം സംഭരിക്കുന്നതോടെ ഇത്തരം മാലി ന്യങ്ങള്‍ കത്തിച്ചഅവശിഷ്ടങ്ങള് കുടിവെള്ളത്തില്‍ കലരുമെന്നുറപ്പാണ്.
ഈ മലിനജലമാണ് ജില്ലയുടെ പല മേഖലകളിലും ലക്ഷക്കണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."