മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമം: കെ.എന്‍.എ ഖാദര്‍
കണ്ണൂര്‍: ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ബി.ജെ.പി, സി.പി.എം കാപട്യങ്ങള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശബരിമല വിഷയത്തില്‍ ഇരട്ടത്താപ്പ് കളിക്കുകയാണ്. രാജ്യത്തെ ഓരോ ആരാധനാലയങ്ങള്‍ക്കും അവരുടെ ആചാരനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള ഒരുനിയമം കേന്ദ്രസര്‍ക്കാരിന് ഉണ്ടാക്കാം. അതുപോലെ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് ഒരു നിയമമുണ്ടാക്കാന്‍ സാധിക്കും. ഇതിനൊന്നും മെനക്കെടാതെ വിഷയം ആളിക്കത്തിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും ഖാദര്‍ വ്യക്തമാക്കി.
വോട്ട് ബാങ്ക് നോക്കിയാണ് ബി.ജെ.പി കാവിക്കൊടി പിടിച്ച് ശബരിമല വിധിയുടെ പേരില്‍ സമരരംഗത്തിറങ്ങിയതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കരുത്. അത് വിശ്വാസികളുടേതാണ്. ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയും മറ്റും കൊടിപിടിച്ച് സമരം നടത്തുന്നത് ആത്മാര്‍ഥതയോടെയാണെങ്കില്‍ കോടതിവിധി മറികടക്കാന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ പ്രധാനമന്ത്രിയോടു ആവശ്യപ്പെടുകയാണു വേണ്ടത്. അല്ലാതെ ജാഥ നടത്തുകയല്ല. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളും ബി.ജെ.പിക്ക് അനുകൂല സാഹചര്യമുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ റിജില്‍ മാക്കുറ്റി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ. സുരേന്ദ്രന്‍, എ.പി അബ്ദുല്ലക്കുട്ടി, ജോഷി കണ്ടത്തില്‍, മാര്‍ട്ടിന്‍ ജോര്‍ജ്, ഒ.കെ പ്രസാദ്, റഷീദ് കവ്വായി, അമൃതാ രാമകൃഷ്ണന്‍, ലിഷാ ദീപക്ക്, കമല്‍ജിത്ത്, കെ. ബിനോജ്, സുധീപ് ജയിംസ്, മുഹമ്മദ് ഷമ്മാസ്, എം.കെ വരുണ്‍, ഫര്‍സീന്‍ മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."