ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷകയെ വെടിവച്ചു കൊന്നു; രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്നത് മൂന്നാമത്തെ അഭിഭാഷക
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന്റെ ഒരു വനിതാ അഭിഭാഷകയെ കൂടി വെടിവച്ചു കൊലപ്പെടുത്തി. നുതന്‍ യാദവ് (35) ആണ് കൊല്ലപ്പെട്ടത്. ഇറ്റായിലെ സ്വവസതിയില്‍ വച്ചാണ് അവര്‍ക്ക് വെടിയേറ്റത്. തൊട്ടടുത്ത് വച്ച് അഞ്ചുതവണയാണ് നുതന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറിയത്. നാലെണ്ണം നെഞ്ചിലും ഒന്നു മുഖത്തുമാണ് തറച്ചത്. ഇറ്റായില്‍ പൊലിസ് സ്റ്റേഷനു തൊട്ടടുത്തുള്ള സര്‍ക്കാര്‍ കെട്ടിടത്തില്‍ സഹോദരനൊപ്പമാണ് അവിവാഹിതയായ നുതന്‍ കഴിയുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ആക്രമണം നടക്കുമ്പോള്‍ സഹോദരന്‍ വീട്ടില്‍ ഇല്ലായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്. ആഗ്രയില്‍ നിന്നുള്ള നുതന്‍ യാദവ് ഇറ്റാ ജില്ലയിലെ ജലേശ്വര്‍ കോടതിയിലെ അസിസ്റ്റന്റ് പ്രോസികൂഷന്‍ ഓഫിസറായി അടുത്തിടെയാണ് നിയമിക്കപ്പെട്ടത്.
രണ്ടുമാസത്തിനിടെ ഇത് മൂന്നാംതവണയാണ് ഉത്തര്‍പ്രദേശില്‍ വനിതാ അഭിഭാഷകര്‍ കൊല്ലപ്പെടുന്നത്. ആഗ്ര ബാറിലെ ആദ്യ വനിതാ ബാര്‍കൗണ്‍സില്‍ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ദര്‍വേശ് യാദവ് ജൂണ്‍ 12നും സുപ്രിംകോടതി അഭിഭാഷകയായ കുല്‍ജീത് കൗര്‍ കഴിഞ്ഞമാസം നാലിനും കൊല്ലപ്പെട്ടിരുന്നു.
Another woman lawyer shot dead in U.P.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."