HOME
DETAILS

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനും കാബിനറ്റ് പദവി നല്‍കണമെന്ന്

  
backup
June 03 2017 | 18:06 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%a7%e0%b4%a8%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af

 


കൊല്ലം: മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനു നല്‍കിയതുപോലെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനും കാബിനറ്റ് പദവി നല്‍കണമെന്ന് നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നോക്ക, പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍മാരും കാബിനറ്റ് പദവിക്ക് അര്‍ഹരാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം മന്ത്രിമാര്‍ ആറുപേരായപ്പോള്‍ സാമൂഹ്യനീതി തകരുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ രണ്ടുമന്ത്രിമാര്‍ മാത്രമായപ്പോള്‍ സാമൂഹിക നീതിയെപ്പറ്റി ഉരിയാടുന്നില്ല.
27ശതമാനംവരുന്ന മുസ്‌ലിംങ്ങള്‍ക്ക് അഞ്ചുമന്ത്രിസ്ഥാനം ലഭിക്കേണ്ടതുണ്ട്. ഹാദിയ വിഷയത്തില്‍ ഹൈക്കോടതി വിധി പക്ഷപാതപരമാണ്. മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട് കാലഘട്ടത്തിന് അനുസൃതമാണ്. ഇറച്ചി-തുകല്‍ വ്യാപാരികളെ തകര്‍ത്ത് കോര്‍പറേറ്റുകളും വന്‍കിട മാംസ കയറ്റുമതി വ്യാപാരികളുമായ ബി.ജെ.പി അനുകൂല കുത്തകകളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്രം കാശപ്പ് നിരോധനത്തിന് വിജ്ഞാപനമിറക്കിയത്. പാലൊളി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള സുപ്രധാന കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പാലൊളി റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും അറബിക് സര്‍വകലാശാല മുസ്‌ലിം സമുദയത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും റഹിംകുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പുരക്കുന്നില്‍ അഷ്‌റഫ്, വൈ. അഷ്‌റഫ് സഫ, കുരീപ്പുഴ ഷാനവാസ്, നെടുമ്പന ജാഫര്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago