പ്രവര്‍ത്തി തുടങ്ങി ഒരുമാസം കഴിഞ്ഞ് ഉദ്ഘാടനം; വിവാദമായപ്പോള്‍ മാറ്റി
രാജപുരം: റോഡ് പണി തുടങ്ങിയതിനു ഒരുമാസത്തിനുശേഷം ണ്ട്രണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ടപണ്ടണ്ടണ്ടവര്‍ത്തി ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം വിവാദമായതോടെ ചടങ്ങ് മാറ്റി. ബളാല്‍, കോടോംബേളൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഇടത്തോട്, കോളിയാര്‍, കത്തുണ്ടി റോഡ് നിര്‍മാണം ഒരുമാസം മുമ്പാണ് തുടങ്ങിയത്. കരാര്‍ ഏറ്റെടുത്ത് എട്ടുമാസം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തി തുടങ്ങാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് നിര്‍മാണം തുടങ്ങിയത്. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരമാണ് റോഡ് അനുവദിച്ചത്.
325 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെ.എസ്.ആര്‍.ആര്‍.ഡി.എ ആണ് പ്രവര്‍ത്തി നടത്തുന്നത്.
റോഡ് പണി തകൃതിയായി നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പി. കരുണാകരന്‍ എം.പിയെ കൊണ്ട് റോഡ് പണി ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. ഇതിനായി സംഘാടക സമിതി രൂപീകരണവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."