കണ്ണൂര്‍ വിമാനത്താവളത്തിലെ നാലു കോടി വിലയുള്ള ഫയറെഞ്ചിനില്‍ കയറി സി.പി.എം നേതാക്കളുടെ ഫോട്ടോ ഷൂട്ടീങ്,സുരക്ഷ വീഴ്ച്ചയെന്ന് ആരോപണം
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശന അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ സി.പി.എം നേതാക്കള്‍ക്കു പ്രവേശനം നല്‍കിയതായി ആരോപണം. വന്‍ സുരക്ഷ വീഴ്ച്ചയായിട്ടാണ് ഇതു കണക്കാക്കപ്പെടുന്നത്. നാലു കോടി രൂപ വിലമതിക്കുന്ന ഫയറെഞ്ചിനില്‍ ഇവര്‍ കയറിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിമാനത്താവളത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തുന്ന ദൃശ്യങ്ങളാണ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ ദിവാകരന്‍ ,സി പി എം പഴശ്ശി ലോക്കല്‍ കമ്മിറ്റി അംഗം അജേഷ് എന്നിവര്‍ വിമാനത്താവളത്തിന്റെ സുരക്ഷാമേഖലയില്‍ എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന സമയത്താണ് സി പി എം പ്രാദേശിക നേതാക്കളെയും വിമാനത്താവളത്തിനുള്ളില്‍ കടത്തിവിട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത അഗ്‌നിശമന സേനാ മേഖലയില്‍ പ്രവേശിച്ച് ഇവര്‍ അവിടെ ഫയര്‍ എഞ്ചിന്‍ വാഹനത്തില്‍ നിന്നും ഫോട്ടോയും എടുത്തിരുന്നു. നിയമാവലിയെ കുറിച്ച് കൃത്യമായ ബോധ്യമുള്ള അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ തന്നെ ഇതിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."