കൂട്ട അറസ്റ്റുകള്‍ക്കിടെ കശ്മീരിലേക്ക് പോയ ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് തടഞ്ഞു
ന്യൂഡല്‍ഹി: സംസ്ഥാനം വിഭജിച്ചിക്കുകയും നേതാക്കളെ കൂട്ടമായി അറസ്റ്റ്‌ചെയ്യുകയും ചെയ്തതോടെ ഭീതിതമായ സാഹചര്യം നിലനില്‍ക്കുന്ന ജമ്മുകശ്മീരില്‍ മുതിര്‍ന്ന കോണ്‍ഗസ് നേതാവും രാജ്യസഭാപ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് ജമ്മുകശ്മീരില്‍ ഇറങ്ങാനായില്ല. ഇന്നലെ കശ്മീരിലേക്ക് പുറപ്പെട്ട ഗുലാംനബിയെ ഇന്നു രാവിലെ ശ്രീനഗര്‍ വിമാനത്തില്‍ വച്ച് തടഞ്ഞു. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച സാഹചര്യത്തിലാണ് കശ്മീരിലെ വസതിയിലേക്ക് ഗുലാംനബി ആസാദ് പുറപ്പെട്ടത്. എന്നാല്‍, എസ്.പി.ജിയുടെ സവിശേഷ സുരക്ഷയുള്ള ഗുലാംനബിയെ വിമാനമിറങ്ങിയ ഉടന്‍ പൊലിസ് തടഞ്ഞുവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഡല്‍ഹിയിലേക്കു തന്നെ തിരിച്ചു പറഞ്ഞുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വ്യവസായ നേതാക്കളും ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും മുന്‍ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 400 ഓളം പേരാണ് നിലവില്‍ കശ്മീരില്‍ അറസ്റ്റിലുള്ളത്.
Congress leader Ghulam Nabi Azad stopped at Srinagar airptor
Congress MP & leader of Opposition in Rajya Sabha Ghulam Nabi Azad & Jammu and Kashmir Congress chief Gulam Ahmed Mir have been stopped at Srinagar Airport. More details awaited. pic.twitter.com/hOuDAqsKZQ
— ANI (@ANI) August 8, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."