HOME
DETAILS

പടം സഹിതം പരാതി: പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍; കര്‍ശന നടപടി തുടങ്ങി

  
backup
October 13 2018 | 07:10 AM

%e0%b4%aa%e0%b4%9f%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2

കാസര്‍കോട്: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേയും പൊതുജനങ്ങളില്‍നിന്ന് ഫോട്ടോകള്‍ സഹിതം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ലഭിച്ച അഞ്ചുപരാതികളില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറി, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് അടിയന്തിര നടപടി സ്വീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ഡോ.സി. സജിത്ത്ബാബു നിര്‍ദേശിച്ചു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനുള്ളില്‍ മാലിന്യം തള്ളുന്നതിന്റെയും കത്തിക്കുന്നതിന്റെയും വിദ്യനഗറില്‍ ഹാര്‍ഡ് വെയര്‍ കടക്കാരന്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെയും ലഭിച്ച ഫോട്ടോകള്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറിക്കു കൈമാറി.
ഉപ്പളയില്‍ സ്ഥിരമായി പ്ലാസ്റ്റിക്ക് കത്തിക്കുന്ന സ്ഥാപനത്തിന്റെ ഫോട്ടോ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ചെമ്മനാട് പഞ്ചായത്തില്‍ ക്വാര്‍ട്ടേഴ്‌സിലെ മാലിന്യങ്ങളും മലിന ജലവും പൊതുസ്ഥലത്തേക്കു തള്ളുന്ന ഫോട്ടോസഹിതമുള്ള പരാതി ചെമ്മനാട് സെക്രട്ടറിക്കും തുടര്‍നടപടികള്‍ക്കായി അയച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിന്റെയും കത്തിക്കുന്നതിന്റെയും ഫോട്ടോകള്‍ സഹിതം വിവരങ്ങള്‍ വാട്‌സ് ആപ് നമ്പറിലൂടെ അറിയിക്കാന്‍ കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ-വീഡിയോ എടുത്ത് പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം പാരിതോഷികം നല്‍കുന്നുണ്ട്. ഇതിനായി 8547931565 എന്ന വാട്‌സ് ആപ് നമ്പറിലേക്കാണ് ചിത്രങ്ങളും വീഡിയോകളും അയക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. കൂടാതെ വിവരങ്ങളും ഫോട്ടോയും നേരിട്ടോ തപാല്‍-ഇമെയില്‍ മുഖേനയും അറിയിക്കാം.
ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്‌കരിക്കണം. പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോടൊപ്പം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ശുചിത്വം പാലിക്കാന്‍ എല്ലാവരും തയാറാകണം.
വീടുകളില്‍ കാണിക്കുന്ന ശുചിത്വബോധം പലരും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും കാണിക്കാറില്ല. ഈ സംസ്‌കാരം മാറ്റിയെടുക്കാന്‍ തയാറാകണമെന്നും കലക്ടര്‍ അറിയിച്ചു.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് അനക്‌സ് കെട്ടിടം, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് 671123 വിലാസത്തിലും അയക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago