ഡല്‍ഹിയില്‍ പതിറ്റാണ്ടിനിടെയുള്ള ആദ്യ ബാങ്ക് കവര്‍ച്ച; ആറു പേര്‍ തോക്കുമായെത്തി, കാഷ്യറെ വെടിവച്ചുകൊന്നു, കവര്‍ന്നത് 3 ലക്ഷം രൂപ!- വീഡിയോ
ന്യൂഡല്‍ഹി: മുഖംമൂടി ധരിച്ച്, തോക്കുംചൂണ്ടി ആറു പേര്‍. ഡല്‍ഹിയിലെ ബാങ്കില്‍ ഉച്ചയ്ക്കു ശേഷമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറുപേര്‍ ബാങ്കിലെത്തിയത്. മൂന്നു ലക്ഷം രൂപ കവര്‍ന്ന് രക്ഷപ്പെടും മുന്‍പ് കാഷ്യറെ വെടിവച്ചു കൊല്ലുകയും ചെയ്തു! ഇതിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ആദ്യം ബാങ്കിലെ സുരക്ഷാ കാവല്‍ക്കാരന്റെ തോക്ക് പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമുണ്ടായി. ബാങ്കിലുണ്ടായിരുന്ന ഉപഭോക്താക്കളെ വശത്താക്കുകയും ചെയ്തു. തുടര്‍ന്ന് കാഷ്യര്‍ക്കു നേരെ വെടിയുതിര്‍ത്ത് പണം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
ഡല്‍ഹി ഛൗല നഗരത്തിലുള്ള കോര്‍പ്പറേഷന്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ പതിറ്റാണ്ടിനിടെയുള്ള ആദ്യ ബാങ്ക് കവര്‍ച്ചയാണിത്.
#WATCH: CCTV footage of a corporation bank being robbed in Delhi's Khaira yesterday by armed assailants. Cashier was shot dead. Investigation underway. pic.twitter.com/4XSz1JX8AF
— ANI (@ANI) October 13, 2018
കവര്‍ച്ച തടയാന്‍ കാഷ്യര്‍ സന്തോഷ് ശ്രമിച്ചതോടെയാണ് വെടിയുതിര്‍ത്തത്. രണ്ടു ബുള്ളറ്റുകളാണ് സന്തോഷിനു നേരെ പതിഞ്ഞത്. പിന്നീട് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. സോണിപ്പറ്റ്, നജാഫ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."