HOME
DETAILS

മഴ നിന്നാല്‍ റോഡ് നന്നാക്കും: മന്ത്രി

  
backup
June 03 2017 | 18:06 PM

%e0%b4%ae%e0%b4%b4-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%95

 


കല്‍പ്പറ്റ: ശക്തമായ മഴക്കാലത്ത് റോഡ് പണി ചെയ്യുന്നത് ഗുണകരമാവില്ലെന്നും ജില്ലയിലെ പ്രധാന റോഡുകളുടെ ശോച്യാവസ്ഥക്ക് കാലവര്‍ഷം ശക്തി കുറയുന്നതോടെ പരിഹാരം കാണുമെന്നും തുറമുഖ-പുരാവസ്തു വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലായി 300 കോടി രൂപ റോഡിന് മാത്രമായി നീക്കിവച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തി കുറഞ്ഞാലുടന്‍ ഏതെല്ലാം റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് വിലയിരുത്തിയ ശേഷം പണികള്‍ മുന്‍ഗണനാക്രമത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലയിലെ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വയനാട്ടിലെ റെയില്‍പ്പാതാ വിഷയത്തില്‍ സര്‍ക്കാര്‍ ഒട്ടും പിന്നാക്കം പോയിട്ടില്ല. പാതയുടെ വിഷയങ്ങള്‍ കേരളത്തിലേയും കര്‍ണാടകത്തിലെയും മന്ത്രിമാര്‍ ചേര്‍ന്നിരുന്ന് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടനെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. ജില്ലയുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുക, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുക എന്നിവ സര്‍ക്കാര്‍ മുഖ്യ ശ്രദ്ധനല്‍കുന്ന പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ശരിയായി മുന്നോട്ട് എന്ന ലഘുലേഖയും ഡോക്യുമെന്ററിയും മന്ത്രി പ്രാകാശനം ചെയ്തു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം കെ.എം രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ഖാദര്‍, പ്രസ് ക്ലബ് പ്രസിഡന്റ് ബിനുജോര്‍ജ്ജ് പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago