HOME
DETAILS
MAL
ഗുരുഗ്രാമില്‍ റോഡിനു നടുവില്‍ ജഡ്ജിയുടെ ഭാര്യയെയും മകനെയും ഗണ്മാന് വെടിവച്ചു
backup
October 13 2018 | 12:10 PM
ഗുഡ്ഗാവ്: ഗുരുഗ്രാമില്‍ റോഡിനു നടുവില്‍ ജഡ്ജിയുടെ ഭാര്യയെയും മകനെയും ജഡ്ജിയുടെ തന്നെ ഗണ്മാന് വെടിവച്ചു. ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി.
ഒന്നര വര്‍ഷം മുന്‍പ് ജഡ്ജിയുടെ ഗണ്‍മാനായി എത്തിയ മഹിപാല്‍ എന്നയാളാണ് വെടിയുതിര്‍ത്തത്.
ഇവരെ വെടിവച്ച ശേഷം മഹിപാല്‍ പൊലിസ് സ്റ്റേഷനില്‍ എത്തുകയും അവിടെയും വെടിയുതിര്‍ക്കുകയും ചെയ്തു. പിന്നീട് ഓടിരക്ഷപ്പെട്ടു. സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീടു നടത്തിയ തെരച്ചിലിലാണ് ആളെ കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."