കോഴിക്കോട് ജില്ലയില്‍ ഏഴു ക്യാംപുകള്‍ തുറന്നു, 92 കുടുംബങ്ങളിലെ 295 അംഗങ്ങള്‍ ക്യാംപില്‍
കോഴിക്കോട്: കനത്ത മഴയും വെള്ളപ്പൊക്കവും മറ്റു ദുരിതങ്ങളും കാരണം ജില്ലയില്‍ ഏഴു ക്യാംപുകളിലായി 295 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
മാവൂരില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയത്തില്‍ 10 കുടുംബങ്ങളിലായി 30 പേരെയും മേച്ചേരിക്കുന്ന് അങ്കണവാടിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെയും മാവൂര്‍ ഒറ്റപ്ലാക്കല്‍ ഷംസു വിന്റെ വീട്ടില്‍ തുടങ്ങിയ ക്യാമ്പില്‍ 25 കുടുംബങ്ങളിലെ 45 ആളുകളെയും ആണ് മാറ്റി പാര്‍പ്പിച്ചത്.
[caption id="attachment_763961" align="aligncenter" width="630"] കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിന് പിറകിൽ റെയിൽവെ ട്രാക്കിൽ വീണ മരം മുറിച്ച് മാറ്റുന്നു[/caption]
കാവിലുംപാറ രണ്ട് ക്യാമ്പുകളിലായി 21 പേരാണ് ഉള്ളത്. കാവലും പാറയില്‍ പൂതംപാറ കാരിമുണ്ട അംഗനവാടിയില്‍ മൂന്നു കുടുംബങ്ങളിലായി 14 പേരും, കാവിലുംപാറ സാംസ്‌കാരിക നിലയത്തില്‍ (തൊട്ടില്‍പ്പാലം) മൂന്ന് മൂന്ന് കുടുംബങ്ങളിലെ ഏഴ് പേരെയാണ് മാറ്റി പാര്‍പ്പിച്ചത്.
രാരോത്ത് വില്ലേജിലെ എളോത്തുകണ്ടി കോളനിയിലെ 34 കുടുംബങ്ങളിലെ 135 ആളുകളെ വെഴുപ്പൂര്‍ എ എല്‍ പി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി
നഗരത്തില്‍ എം.സി.സി ബാങ്കിനടുത്ത് ഗീതാഞ്ജലി അപ്പാര്‍ട്ട്‌മെന്റിന് മുകളിലേക്ക് സമീപത്തെ വുഡീസ് ഹോട്ടലിന്റെ മേല്‍ക്കൂര പറന്നു വീണു. ആളപായമില്ല.
[video width="800" height="450" mp4="http://suprabhaatham.com/wp-content/uploads/2019/08/WhatsApp-Video-2019-08-08-at-1.48.46-PM.mp4"][/video]
ഒളവണ്ണയില്‍ ബികെ കനാല്‍ മുതല്‍ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നു
കനത്ത മഴയെ തുടര്‍ന്ന് ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചാലിയാറിന് ഇരുകരയിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങാന്‍ ശ്രമിക്കരുത്. താഴ്ന്ന പ്രദേശങ്ങളായ ഒളവണ്ണ ബികെ കനാല്‍ മുതല്‍ പൂളക്കടവ് പാലം വരെ ഇരുകരകളില്‍ ഉള്ളവരെയും മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി
നഗരാതിര്‍ത്തിയില്‍ ട്രാക്കിലേക്ക് മരം പൊട്ടിവീണതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു 1.30 ഓടെയാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."