സംഝോതാ എക്സ്പ്രസ് സര്‍വിസ് പാക്കിസ്ഥാന് റദ്ദാക്കി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന് സംഝോതാ എക്സ്പ്രസ് ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവച്ചതായി സൂചന. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അല്പസമയത്തിനകം വാര്‍ത്ത ശരിവച്ച് പാക്കിസ്ഥാന് റെയില്‍ വകുപ്പ് മന്ത്രി ഷേഖ് റഷീദും രംഗത്തുവന്നു. അതേസമയം മുന്നറിയിപ്പില്ലാതെ നടത്തിയ ഈ നീക്കത്തെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ അതിര്‍ത്തി പ്രദേശമായ അത്താരിയില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.
ലോക്കോപൈലറ്റിനെയും സുരക്ഷാ ഗാര്‍ഡിനെയും ട്രെയിനിലേക്ക് വിടില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്. ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ട്രെയിന്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കാം എന്നാണ് പാക് അധികൃതര്‍ നല്കുന്ന അറിയിപ്പ്. അതേസമയം യാത്രക്കായുള്ള വിസ കൈവശമുള്ള ഡ്രൈവറെയും സംഘാംഗത്തെയും ട്രെയിന്‍ തിരികെയെത്തിക്കാന്‍ അവിടേക്ക് അയക്കുമെന്ന് അത്താരി റെയില്‍വേ സ്റ്റേഷന് സൂപ്രണ്ട് അരവിന്ദ് കുമാര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് സംഝോതാ എക്സ്പ്രസ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."