മലമ്പുഴ മണ്ഡലം വികസനത്തിലേക്ക്: ജൂണില്‍ അഞ്ച് പദ്ധതികള്‍ യാഥാര്‍ഥ്യമാവും
പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ അകത്തേത്തറ,പുതുപ്പരിയാരം, മലമ്പുഴ പഞ്ചായത്തിന്റെ കവാടമായ നടക്കാവ് റെയില്‍വെ മേല്‍പ്പാലം രണ്ട് മാസത്തിനകം തറക്കല്ലിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ അറിയിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എലപ്പുള്ളി ഗവ.എ.പി.എച്ച്.എസ്. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് കിഫ്ബി അംഗീകാരം ലഭിച്ച അകത്തേത്തറ യു.പി.സ്‌കൂള്‍, കഞ്ചിക്കോട് എല്‍.പി.സ്‌കൂള്‍ എന്നിവയുടെ നവീകരണവും പദ്ധതിയിലുള്‍പ്പെടും. കേരളത്തിലെ നാലാമത്തെ റാബിസ് ഡയഗ്‌നോസ്റ്റിക്‌സ് ലാബ് മലമ്പുഴയില്‍ തുടങ്ങും.
മലമ്പുഴ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി 75 കോടി ബജറ്റില്‍ വകയിരുത്തിയതിനെതുടര്‍ന്ന് കേരള വാട്ടര്‍ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മലമ്പുഴ ഡാമിന്റെ അക്കരെയുള്ള വലിയകാട്, ആനക്കല്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ ഗതാഗത കൗകര്യം മെച്ചപ്പെടുത്തുന്ന മലമ്പുഴ റിങ് റോഡിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ പാലം നിര്‍മാണത്തിന് 2017-18 ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതിനെ തുടര്‍ന്ന് പാലത്തിന്റെ പ്രവൃത്തിക്കുള്ള സര്‍വെ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ ഊര്‍ജക്ഷമതയുള്ള അടുപ്പുകള്‍ നല്‍കും . കൂടാതെ ക്ലാസ്‌റൂം ഹൈടെക്ക് ആക്കുന്ന പദ്ധതിയുടെ ഭാഗമായി ആറ് യു.പിഎല്‍.പി സ്‌കൂളുകളെയും മണ്‌ലത്തില്‍ സഹകരണ വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്.
2017-18ലെ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപും എല്‍.സി.ഡി പ്രൊജക്ടറും വിതരണം ചെയ്യുന്നതിന് 16 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കെല്‍ട്രോണ്‍ മുഖാന്തരം ഇവ ലഭ്യമാക്കി ജൂണില്‍ തന്നെ വിതരണം ചെയ്യും.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഗ്രാമന്യായാലയം ജനങ്ങള്‍ക്ക് സൗകര്യപ്രദമായി. മലമ്പുഴ മണ്ഡലത്തിലെ മുണ്ടൂര്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ കെ.സി.ബാലകൃഷ്ണന്‍ - ഇ.എം.എസ്. സൗജന്യ പരിചരണ കേന്ദ്രങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് വാങ്ങുന്നതിന് 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ആംബുലന്‍സുകളുടെ ഫ്‌ളാഗ് ഓഫും ജൂണില്‍ നടക്കും. മലമ്പുഴ ഗ്രാമപഞ്ചായത്തിലേയും മറ്റ് ഇതര പ്രദേശങ്ങളിലെയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജില്ലാ ഭരണകാര്യാലയം കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ സഹായത്തോടെ 12 കിയോസ്‌കുകള്‍ സ്ഥാപിച്ചു.
ഡാം റീഹാബിലിറ്റേഷന്‍ പദ്ധതിയില്‍ മലമ്പുഴ ഡാം പുനരുദ്ധാരണത്തിന് ബജറ്റില്‍ തുക വകയിരുത്തി. പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വ്യവസായ മലിനീകരണം ശാശ്വതമായി തടയുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മൊബൈല്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ മലമ്പുഴ ഡാം ഉദ്യാനം നവീകരണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."