കന്നുകാലികളുടെ വില്‍പ്പനയും കശാപ്പും; കേന്ദ്ര-നിയമഭേദഗതി പിന്‍വലിക്കണമെന്ന്
പാലക്കാട്: രാജ്യത്ത് നിലവിലുളള നിയമപ്രകാരം മൃഗസംരക്ഷണം സംസ്ഥാന വിഷയമാണ്. കന്നുകാലികളുടെ വില്‍പ്പന നിയന്ത്രിക്കുന്നതും കശാപ്പ് നിരോധിക്കുന്നതുമായ കേന്ദ്രസര്‍ക്കാന്‍ നടപടി കര്‍ഷകരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവിതം വഴിമുട്ടിച്ചിരിക്കുകയാണെന്നും കിസാന്‍സസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി. സംസ്ഥാനത്തെ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും 10 ലക്ഷം പേരുടെ ജീവിതമാര്‍ഗ്ഗവുമാണ് ഇതുമൂലം തകര്‍ന്നിരിക്കുന്നതെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരുമായ ഈ നടപടി പിന്‍വലിക്കണമെന്നും കിസാന്‍സസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ആവശ്യപ്പെട്ടു. കിസാന്‍സഭ ജില്ലാ കമ്മിറ്റിയോഗം സി പി ഐ ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരകര്‍ഷകര്‍, ഇറച്ചി വില്‍പ്പനക്കാര്‍, തുകല്‍, എല്ല് വ്യാപാരികള്‍ എന്നിങ്ങനെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതമാര്‍ഗ്ഗമാണ് തകര്‍ന്നിരിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ കൊണ്ടുവരുന്നതിനെ അതിര്‍ത്തി പ്രദേശങ്ങളില്‍ തടഞ്ഞ് നിയമം കൈയിലെടുക്കുന്നത് അപലപനീയമാണെന്നും ജില്ലയിലെ പ്രധാന കാലിച്ചന്തകളായ കുഴല്‍മന്ദം, വാണിയംകുളം ചന്തകളില്‍ വ്യാപാരം ഗണ്യമായി കുറഞ്ഞിരിക്കുന്നുവെന്നും അതിനാല്‍ കര്‍ഷകദ്രോഹ-ജനവിരുദ്ധ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും കിസാന്‍സഭ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ വി ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ കെ രാജന്‍മാസ്റ്റര്‍, പി അശോകന്‍, കണ്ണന്‍ മാസ്റ്റര്‍, എസ് അനന്തകൃഷ്ണന്‍, കെ രാമചന്ദ്രന്‍, ഇ പി ശങ്കരന്‍, ചന്ദ്രന്‍, വി എസ് രാമചന്ദ്രന്‍, വി ചെന്താമര, വേണുഗോപാല്‍, എ എസ് സഹദേവന്‍, തീത്തുമാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."