HOME
DETAILS

പദ്ധതികള്‍ പാളുന്നു; കോടികളുടെ നഷ്ടം

  
backup
August 01 2016 | 19:08 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f

മട്ടാഞ്ചേരി: കൊച്ചിയിലെ ടുറിസം അടക്കമുള്ള വികസന പദ്ധതികളുടെ ആസുത്രണ പരാജയത്തിലൂടെ കിറ്റ്‌കോ കോടികള്‍ നഷ്ടപ്പെടുത്തിയതായി ആരോപണം. കൊച്ചിയിലെ വിവിധ പദ്ധതികളുടെ രുപകല്പനയില്‍ വേണ്ടത്ര പഠനം നടത്താതെ നടപ്പാക്കാന്‍ ശ്രമിച്ചതിലൂടെ  പല പദ്ധതികളും ഉപേക്ഷിക്കപ്പെടാനും പുര്‍ത്തിയാക്കാതെ പാതി വഴിയിലാകാനും സാഹചര്യമുണ്ടായതായി രാഷ്ട്രീയ, സാമുഹിക സംഘടനാ പ്രതിനിധികള്‍ ചുണ്ടിക്കാട്ടുന്നു.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, കുമ്പളങ്ങി മേഖലയില്‍ കോടികള്‍ ചിലവഴിച്ചുള്ള ഓട്ടേറെ പദ്ധതികളുടെ പരാജയങ്ങള്‍ ഇവര്‍ ചുണ്ടിക്കാട്ടുന്നു. ഫോര്‍ട്ടുകൊച്ചിയിലെ ടുറിസം  പ്രാദേശിക വികസന പദ്ധതികളില്‍ ഏറെയും പരാജയമായി മാറുകയാണ്. കോടികള്‍ മുടക്കിയുള്ള നിര്‍മാണങ്ങള്‍ ജനരോഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നതിനോടൊപ്പം അഴിമതി ആരോപണങ്ങള്‍ക്കും വഴിതെളിച്ചു.
 വികസന പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്താതെയുള്ള ആസുത്രണമാണ് ഇതിനു വഴിവെയ്ക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതി രൂപകല്‍പനയും ഫണ്ട് വിനിയോഗിക്കലും തികഞ്ഞ പരാജയമാണന്നാണ് വിവിധ കേന്ദ്രങ്ങള്‍ പറയുന്നത്.
ഫോര്‍ട്ടുകൊച്ചിയിലെ കല്ലുപാകല്‍ പദ്ധതി മാസങ്ങള്‍ക്കകം പരാജയമാണെന്ന്  വെളിപ്പെട്ടു. കുട്ടികളുടെ പാര്‍ക്കായ നെഹ്‌റു പാര്‍ക്കിലെ വെള്ളകെട്ട് ഒഴിവാക്കാന്‍ തയ്യാറാക്കിയ ഡ്രൈനേജ് പദ്ധതി പാതി പിന്നിട്ടപ്പോള്‍ ഏറെ വിവാദങ്ങള്‍ക്കം വിമര്‍ശനത്തിനുമിടയാക്കി.
തണല്‍മരങ്ങള്‍ക്കും പാര്‍ക്കിലെത്തുന്നവര്‍ക്കും അപകടമാകുമെന്നായതോടെ ഒടുവില്‍ ജനരോഷത്തെ തുടര്‍ന്ന് വേണ്ടെന്നു വച്ചു. അഞ്ച് കോടി രുപയാണിതിന് വകയിരുത്തിയത്.
ഫോര്‍ട്ടുകൊച്ചിയിലെ റവന്യു വിഭാഗത്തിന്റെതായ പരേഡ് മൈതാനിയിലെ നവീകരണ പ്രവര്‍ത്തനം തുടങ്ങി അവസാനഘട്ടത്തിലെത്തിയപ്പോള്‍ ഒടുവില്‍ പരാജയപ്പെട്ട് പിന്മാറിയ സ്ഥിതിയിലാണ്. അഞ്ച് കോടിയിലെറെ രൂപയാണ് ഇതിനായി ചിലവഴിച്ചത്.
ടുറിസം ലക്ഷ്യമാക്കിയുള്ള ചെറളായി ഹരിശേണായ് ബംഗ്ലാവ്, പനയപ്പള്ളിയിലെ ചെമ്പിട്ട പള്ളി നവീകരണങ്ങളും വിവാദത്തിലാണ്. പള്ളിക്ക് രണ്ട് കോടിയും ബംഗ്ലാവിന് രണ്ടര കോടിയുമാണ് വകയിരുത്തിയതെന്നാണ് പറഞ്ഞത്. എന്നാല്‍ നവീകരണം ഇഴഞ്ഞു നിങ്ങിയതോടെ സാമ്പത്തിക അഴിമതിയുടെ വിവാദവുമുയര്‍ന്നുകഴിഞ്ഞു.
ഫോര്‍ട്ടുകൊച്ചി വെളിമൈതാനി നവീകരണമെന്നത് പേരില്‍ മാത്രമായി മാറിയിരിക്കയാണ്. മൈതാനിക്ക് ചുറ്റും ചെറുമതില്‍ കെട്ടി മണ്ണിട്ട് ഗ്രാവല്‍ ഉയര്‍ത്തുക മാത്രമാണ് ലക്ഷ്യം. ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഏങ്ങുമെത്തിയില്ല. അഞ്ച് കോടിയാണിതിന്റെ ചിലവ്.
ഫോര്‍ട്ടുകൊച്ചി വെളിമുതല്‍ ദ്രോണാചാര്യ വരെ റോഡിന്റെ മോടിക്കൂട്ടി നിരത്തിയ കല്ലുപാകല്‍ തീര്‍ത്തും പരാജയമാണന്നാണ് ജനപക്ഷം. മഴ തുടങ്ങിയതോടെ കല്ലുപാകിയ വഴി വെള്ളത്തിലായി. പത്ത് കോടിയുടെ ടൂറിസം പദ്ധതിയില്‍പ്പെട്ട ഇതിനായി മുന്ന് കോടിയോളം ചിലവഴിച്ചതായാണ് പറയുന്നത്. മാതൃകാ ടൂറിസം വില്ലേജായ കുമ്പളങ്ങിയിലെ ഓട്ടേറെ പദ്ധതികള്‍ പരാജയമാണ്.
കൊച്ചി എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം കൊച്ചിയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ രുപ കല്‍പന നടപ്പിലാക്കല്‍ പ്രവര്‍ത്തനം കിറ്റ് കോയുടെ മേല്‍നോട്ടത്തിലായിരുന്നുവെന്നാണ് ചുണ്ടിക്കാട്ടുന്നത്. പരാജയപ്പെട്ട പദ്ധതികള്‍ ഏങ്ങനെ പരിഹരിച്ച്  പ്രയോജനപ്പെടുത്താനാകുമെന്ന് ചര്‍ച്ചകളിലുടെ തീരുമാനിക്കുമെന്ന് കെ.ജെ മാക്‌സി എം.എല്‍.എ പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago