HOME
DETAILS

ചിറകൊടിയാത്ത കിനാവുകള്‍

  
backup
October 13 2018 | 17:10 PM

637204-2

ഒന്ന്: എല്ലുകള്‍ നുറുങ്ങുന്ന അപൂര്‍വരോഗമുള്ള 18കാരന്‍. മൂന്നു വയസുകാരിയായ അനിയത്തിയുടെ വലിപ്പം അവന്റെ ശരീരത്തിനിപ്പോഴുമില്ല. കൈകാലുകള്‍ക്കു സ്വാധീനമില്ലാത്തതിനാല്‍ പരസഹായമില്ലാതെ അവനു കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവില്ല.
രണ്ട്: ശരീര വളര്‍ച്ചയില്‍ ഇത്തിരിക്കുഞ്ഞനെങ്കിലും അറിവിന്റെ ലോകത്ത് ഏറെ വലിയവനാണ്. ഖുര്‍ആന്‍ സൂക്തങ്ങളും സ്‌കൂള്‍ പാഠ്യവിഷയങ്ങളും അവന്‍ മദ്‌റസയിലും സ്‌കൂളിലും പോവാതെ പഠിക്കുന്നു. ഗൃഹപഠന സംവിധാനത്തിലൂടെ എഴുത്തും വായനയും സ്വായത്തമാക്കുന്നു.
മൂന്ന്: കംപ്യൂട്ടര്‍ വിദഗ്ധനാവണമെന്നാണ് അവന്റെ ഇപ്പോഴത്തെ മോഹം. കംപ്യൂട്ടറും മൊബൈല്‍ ഫോണും ശേഷി കുറഞ്ഞ കൈകാലുകള്‍ കൊണ്ട് കീഴടക്കുന്നു. പഠനവഴിയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ തയാറെടുക്കുകയാണ്. അതിനായി പ്രിയ അധ്യാപകര്‍ മുസമ്മിലിന്റെ കിടപ്പറയില്‍ ഹൈടെക്ക് ക്ലാസുമുറികളൊരുക്കുന്നു.

കടിഞ്ഞൂല്‍ കുഞ്ഞന്‍

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ചെങ്കരത്ത് അബ്ദുല്‍ റസാഖ്-സമീറ ദമ്പതികളുടെ മൂത്തമകനാണ് മുസമ്മില്‍. 2000 ഏപ്രില്‍ എട്ടിന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അവന്റെ ജനനം. കടിഞ്ഞൂല്‍ കുഞ്ഞിന്റെ പിറവി ഡോക്ടര്‍മാര്‍ക്കും വിശ്വസിക്കാനായില്ല. തൂക്കത്തിലും വലിപ്പത്തിലും ശാരീരിക ഘടനയിലും അവന്‍ വ്യത്യസ്തനായിരുന്നു. ശാരീരിക വളര്‍ച്ച മുരടിച്ച കുഞ്ഞിനു കൈകാലുകള്‍ക്കും സ്വാധീനമുണ്ടായിരുന്നില്ല.
വിധിയെ പഴിക്കാതെ അബ്ദുല്‍ റസാഖും സമീറയും അവന് മുസമ്മിലെന്നു പേരിട്ടു. അവന്റെ കൈകാലുകളും ശരീരവും അതോടെ അബ്ദുല്‍ റസാഖും സമീറയുമായി. കട്ടിലില്‍ കിടന്നു കേട്ട സങ്കല്‍പങ്ങളിലൂടെ അവന്‍ ലോകം നോക്കിക്കണ്ടു. ജനല്‍ വഴി ചിലപ്പോഴൊക്കെ പുറം കാഴ്ച കണ്ടു. കുഞ്ഞനിയന്മാരായി പിന്നീട് വീട്ടില്‍ മുഹമ്മദ് ഹസ്സനും മുഹമ്മദ് അദ്‌നാനും അനിയത്തിയായി ഫാത്തിമ ഫള്‌ലയും വന്നു. അവരൊക്കെ ഓടിച്ചാടി നടന്നു. അവരുടെ ഓരോ ഓട്ടവും ചാട്ടവും മുസമ്മിലിനു വേണ്ടിയായിരുന്നു.
വയസ് 18 ആയെങ്കിലും രണ്ടര മീറ്റര്‍ മാത്രമാണ് ഇന്നും മുസമ്മിലിന്റെ ശരീരവളര്‍ച്ച. നടക്കാനോ എഴുന്നേല്‍ക്കാനോ സ്വയം നിവര്‍ന്നുനില്‍ക്കാനോ അവനാകില്ല. പൂര്‍ണ വളര്‍ച്ചയെത്തിയ കൈകാലുകള്‍ മുസമ്മിലിനില്ല. പരസഹായമില്ലാതെ ശരീരം ചലിപ്പിക്കാനുമാവില്ല. എന്നാലും ശാരീരിക വൈകല്യങ്ങളെ മറികടന്ന് ഇച്ഛാശക്തിയോടെ ജീവിതത്തോടു പൊരുതാന്‍ തീരുമാനിച്ചു അവന്‍.
കൂട്ടുകാര്‍ മദ്‌റസയിലേക്കും സ്‌കൂളിലേക്കും നടന്നപ്പോള്‍ മുസമ്മില്‍ കിടക്കപ്പായയില്‍ കിടന്നു പിതാവിന്റെ ചുണ്ടില്‍നിന്ന് ഖുര്‍ആന്‍ സൂക്തങ്ങളും പുണ്യമന്ത്രങ്ങളും കേട്ടുപഠിച്ചു. നിസ്‌കാരവും നോമ്പും മുടങ്ങാതെ അനുഷ്ഠിക്കാന്‍ പരിശീലിച്ചു. ശാരീരിക വളര്‍ച്ചയെക്കാള്‍ മകന്റെ ബുദ്ധിവളര്‍ച്ചയില്‍ രക്ഷിതാക്കള്‍ അഭിമാനം കൊണ്ടു. സഹോദരങ്ങളുടെ പുസ്തകങ്ങളിലൂടെ അവന്‍ അറിവിന്റെ ലോകം കീഴടക്കിക്കൊണ്ടിരുന്നു. ജനലഴിയിലൂടെ കണ്ട ആകാശത്തെക്കുറിച്ച് അറിയണമെന്ന് മുസമ്മില്‍ പലപ്പോഴും ആഗ്രഹിച്ചു. ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാനും ഉന്നതവിദ്യ നേടാനും മോഹമുദിച്ചു. ഒടുവില്‍ അവന്റെ മുന്നിലേക്ക് വിദ്യയുടെ തിരിനാളവുമായി ഒരുപറ്റം വിദ്യാസമ്പന്നരെത്തി. പരിമിതികളുടെ ജീവിതത്തിനു പരിശ്രമത്തിന്റെ വാതായനം തുറക്കപ്പെടുകയായിരുന്നു, അവരിലൂടെ.

 

വീട്ടിലൊരു ക്ലാസ്മുറി

മുസമ്മിലിന്റെ വളര്‍ച്ചയില്ലാത്ത കൈകാലുകള്‍ ഒന്നമര്‍ത്തി പിടിച്ചാല്‍ എല്ലുകള്‍ പൊട്ടും. ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന വിദ്യാലയത്തിലേക്ക് അവന് എത്തിപ്പെടാന്‍ കഴിയാതിരുന്നതും അതുകൊണ്ടാണ്. മാതാപിതാക്കള്‍ തന്നെയാണ് അവന്റെ പരിചാരകര്‍. എസ്.എസ്.എയുടെ കീഴില്‍ ഗൃഹാതിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കിയതോടെയാണ് മുസമ്മിലിന് പ്രൈമറി വിദ്യാഭ്യാസം നേടാനായത്. ചെറുവട്ടൂര്‍ യു.പി സ്‌കൂളിലായിരുന്നു അവനെ ചേര്‍ത്തിരുന്നത്. എന്നാല്‍ സ്‌കൂളിലെത്താന്‍ ഒരിക്കലും അവനു കഴിഞ്ഞിരുന്നില്ല. എങ്കിലും സ്‌കൂളിലെ സീനത്ത് ടീച്ചര്‍ വീട്ടില്‍ വന്ന് ആദ്യാക്ഷരം പഠിപ്പിച്ചു. ബി.ആര്‍.സി വഴി അങ്ങനെ ഏഴാം ക്ലാസ് വരെ പഠനം തുടര്‍ന്നു.
എട്ടാം ക്ലാസിലേക്കു വിജയിച്ചതോടെ വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായി തുടര്‍ന്നുള്ള പഠനം. മുസമ്മിലിന്റെ ജീവിതത്തെ കുറിച്ചു കേട്ടറിഞ്ഞു ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന റിസോഴ്‌സ് ടീച്ചര്‍ തറമണ്ണില്‍ മുംതാസ്, ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍ എന്നിവര്‍ കാണാനെത്തി. അവനെ സാധാരണ കുട്ടികളുടെ ഇടയിലേക്കു കൂട്ടിക്കൊണ്ടുവരണമെന്ന് മുംതാസ് ടീച്ചര്‍ മനസിലുറപ്പിച്ചു.
കൊണ്ടോട്ടി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ളത് വാഴക്കാട് മേഖലയിലാണെന്ന് അധ്യാപകര്‍ അതിനകം കണ്ടെത്തിയിരുന്നു. വാഴക്കാട് സ്‌കൂളില്‍ തന്നെ ഇത്തരത്തിലുള്ള 52 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടിയും ഇവരില്‍ ഉള്‍പ്പെടും. അവര്‍ക്കെല്ലാം സ്‌കൂളിലെത്തി മറ്റു കുട്ടികളോടൊത്തു ചേര്‍ന്നിരുന്നു പഠിക്കാന്‍ കഴിയുമെങ്കിലും മുസമ്മിലിന് അതിനും കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അവനെ കാണാന്‍ മുന്‍ പ്രധാന അധ്യാപകന്‍ പ്രഭാകരന്‍, റിസോഴ്‌സ് ടീച്ചര്‍ മുംതാസ്, അധ്യാപകരായ സുരേന്ദ്രന്‍, ക്ലാസ് ടീച്ചര്‍ അബ്ദുല്‍ മജീദ് കൂളിമാട് തുടങ്ങിയവര്‍ വീട്ടിലെത്തി. അധ്യാപകരുടെ ഒന്നിച്ചുള്ള ഈ വരവോടെയാണ് മുസമ്മിലിനു മുന്‍പില്‍ പുതിയൊരു ലോകം തുറക്കപ്പെടുന്നത്.
വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകര്‍ യോഗം ചേര്‍ന്നു. മുസമ്മില്‍ അക്കാദമി എന്ന പേരില്‍ പുതിയൊരു അധ്യയന സംരംഭത്തിനു രൂപംനല്‍കി. അവനു പാഠപുസ്തകങ്ങളും യൂനിഫോമും നല്‍കി. അധ്യാപകരും വിദ്യാര്‍ഥികളും മുസമ്മിലിനു വീട്ടില്‍ തന്നെ പഠനമുറിയൊരുക്കി. അങ്ങനെ എട്ട്, ഒന്‍പതു ക്ലാസുകള്‍ പാസായി. ഇനി ഈ വര്‍ഷം എസ്.എസ്.എല്‍.സി കൂടി എഴുതി പാസാകണം. അതിനായുള്ള സജീവമായ തയാറെടുപ്പിലാണ് മുസമ്മിലും അധ്യാപകരും.

 

ഐ.ടി സ്വപ്നങ്ങള്‍

പഠിച്ച് ആരാവണമെന്നു ചോദിച്ചാല്‍ മുസമ്മിലിന് ഒരു മറുപടി മാത്രമാണുള്ളത്. കംപ്യൂട്ടര്‍ വിദഗ്ധനാവണം. അതിനുവേണ്ടിയാണ് അവന്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി എഴുതുന്നത്. കൊണ്ടോട്ടി മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിയാണ് ആദ്യമായി ലാപ്‌ടോപ്പ് വാങ്ങിനല്‍കിയത്. ശേഷികുറഞ്ഞ കൈകാലുകള്‍ കൊണ്ട് അവനതു പ്രവര്‍ത്തിപ്പിച്ചു പഠിച്ചു. പിന്നീടതു ജീവിതത്തിന്റെ ഭാഗമായി. തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍ അഴിച്ചു പരിശോധിക്കാന്‍ തുടങ്ങി. തകരാറിലായ ഫോണുകള്‍ അവന്‍ പ്രവര്‍ത്തനക്ഷമമാക്കി.
സ്‌കൂളിലെ അധ്യാപകര്‍ മുസമ്മിലിന്റെ അഭിരുചികള്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണ് ആദ്യമായി ലഭിച്ച ലാപ്‌ടോപ്പ് പ്രവര്‍ത്തനരഹിതമായപ്പോള്‍ ആ സങ്കടം അവന്‍ അധ്യാപകരുമായി പങ്കുവച്ചത്. ബയോളജി അധ്യാപകന്‍ അജയന്‍ മാഷ് മുസമ്മിലിന്റെ സങ്കടം ഫേസ്ബുക്കില്‍ കുറിച്ചിട്ടു. കുറിപ്പ് നിരവധി പേര്‍ പങ്കുവച്ചു. ഒടുവില്‍ അജയന്‍ മാഷിന്റെ സുഹൃത്തുതന്നെ മുസമ്മിലിനു സഹായവുമായെത്തി. അവനു രണ്ടാമതൊരു ലാപ്‌ടോപ്പ് കൂടി അങ്ങനെ സ്വന്തമായി.
വാഴക്കാട് സ്‌കൂളിലെ ബയോളജി അധ്യാപകനായ എ. സുരേന്ദ്രന്‍ കുട്ടികള്‍ക്കെന്നും കൗതുകം നിറഞ്ഞ അധ്യാപകനാണ്. വാനനിരീക്ഷണമടക്കം സുരേന്ദ്രന്‍ വേറിട്ടവഴിയിലാണു സഞ്ചാരം. മുസമ്മിലിനും സുരേന്ദ്രന്‍ മാഷിന്റെ വാനനിരീക്ഷണത്തില്‍ താല്‍പര്യം ജനിച്ചു. സ്‌കൂളില്‍ ഭിന്നശേഷിക്കാര്‍ക്കായി മത്സരങ്ങള്‍ നടത്തിയ സുരേന്ദ്രന്‍ ഏറ്റവും ഒടുവില്‍ മുസമ്മിലിന്റെ വീട്ടില്‍വച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ സാധാരണ വിദ്യാര്‍ഥികളെയെല്ലാം അമ്പരപ്പിച്ച് മുസമ്മില്‍ ഒന്നാം സ്ഥാനം നേടി. ക്ലാസ് മുറികള്‍ കണ്ടിട്ടില്ലാത്ത മുസമ്മില്‍ അങ്ങനെ സ്‌കൂളിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങി.
മുസമ്മിലിലൂടെ സുരേന്ദ്രന്‍ മാഷ് ഭിന്നശേഷിക്കാരെ കുറിച്ചു പഠനമാരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ ശേഷിവികസനം എന്ന വിഷയത്തില്‍ അധ്യാപക ഗവേഷണ പ്രൊജക്ട് ചെയ്തു. സംസ്ഥാനതലത്തില്‍ അധ്യാപകര്‍ തയാറാക്കിയ അഞ്ച് പ്രൊക്ടുകളില്‍ ഒന്നായി ഇതു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അധികം വൈകാതെ ഏറ്റവും മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും മുസമ്മിലിന്റെ സ്വന്തം സുരേന്ദ്രന്‍ മാഷിനെ തേടിയെത്തി.
പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ സ്‌കൂളില്‍നിന്ന് ഓരോ വിഷയത്തിനും അധ്യാപകരും രണ്ടു വിദ്യാര്‍ഥികളും മുസമ്മിലിന്റെ ഉമ്മറത്ത് വരുന്നുണ്ട്. ഇവരുടെ കൂട്ടുകെട്ടില്‍ പത്താം ക്ലാസ് ജയിച്ചടക്കാന്‍ പരിശ്രമിക്കുകയാണിപ്പോള്‍ അവന്‍. ക്ലാസ് മുറികളെല്ലാം ഹൈടെക്കായി മാറുന്ന സാഹചര്യത്തിലാണ് എസ്.സി.ഇ.ആര്‍.ടി സഹായത്തോടെ ലഭിച്ച എല്‍.സി.ഡി പ്രൊജക്ടും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് അധ്യാപകര്‍ ഇന്ന് മുസമ്മിലിനെ പഠിപ്പിക്കുന്നത്. അതോടെ അവന്റെ മുന്‍പിലും സ്‌ക്രീനില്‍ ചിത്രങ്ങളും അക്ഷരങ്ങളും തെളിയുന്നു. അവനുമുന്‍പില്‍ അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുന്നു.

അധികൃതരോട്

അവസാനമായി, ന്യായവും അത്യാവശ്യവുമായ രണ്ടേരണ്ടു കാര്യങ്ങള്‍ മുസമ്മിലിന് അധികൃതര്‍ക്കു മുന്നില്‍ വയ്ക്കാനുണ്ട്. വീടിനുമുന്‍പിലുള്ള ചെമ്മണ്‍പാത ടാറിട്ടു നല്‍കണം. അവനു യാത്ര ചെയ്യാന്‍ കഴിയുന്ന പ്രത്യേക വാഹനം തരപ്പെടുത്തിക്കൊടുക്കണം.
പരിമിതികളെ പരിശ്രമം കൊണ്ട് തോല്‍പ്പിക്കുകയാണിപ്പോള്‍ ഈ 18കാരന്‍. ചെറിയ വീഴ്ചകളില്‍ തളര്‍ന്നുപോകുന്നവര്‍ക്കുമുന്‍പില്‍ മുസമ്മിലൊരു പാഠവും പ്രേരണയുമാണ്. ഏതു പ്രതികൂലാവസ്ഥകളിലും ആത്മവിശ്വാസം വീണ്ടെടുത്തു ലക്ഷ്യത്തിലേക്കു പാഞ്ഞടുക്കണമെന്നാണ് ആ ചെറുജീവിതം പകരുന്ന ഏറ്റവും മഹത്തായ സന്ദേശം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago