കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും, നടപ്പിലാക്കിയത് ചരിത്രപരമായ തീരുമാനം: പ്രധാനമന്ത്രി
ഡല്‍ഹി : കശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരുമെന്നും പ്രധാനമന്ത്രി നരേദ്രമോദി, രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു
അദ്ദേഹം. ആര്‍ട്ടിക്ക്ള്‍ 370 കശ്മീരിന്റെ വികസനത്തിന് തടസം നിന്നു, അത് തീവ്രവാദത്തിന് വളമിട്ടു തീവ്രവാദം മൂലം 4200 പേര്‍ കൊല്ലപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ നീക്കത്തോടെ പാക്കിസ്ഥാന്റെ മോഹങ്ങള്‍ പൊലിഞ്ഞുവെന്നും വിഘടനവാദത്തെ കശ്മീര്‍ ജനത ചെറുത്ത് തോല്‍പിക്കുമെന്നും മോദി വ്യക്തമാക്കി
കശ്മീര്‍ ഇനി സുരക്ഷിതമായിരിക്കും ടൂറിസം തലസ്ഥാനമാക്കും. തീവ്രവാദവും കുടുംബവാഴ്ചയുമാണ് കശ്മീരിനെ നശിപ്പിച്ചത്. കശ്മീരിനും ലഡാക്കിനും പുതിയ പ്രഭാതമാണ്
വരാനിരിക്കുന്നത്. ജനങ്ങളുടെ ജീവിതം ഇനി മെച്ചപ്പെടും. കേന്ദ്ര പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കുമെന്നും. റോഡ്,
റെയില്‍, വ്യോമ ഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. നേരത്തേ ബില്‍ സംബന്ധിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിപ്പെഴുതിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ഇതിനു മുന്‍പ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. പൊതു തിരഞ്ഞെടുപ്പിന് അല്‍പം മുന്‍പ് ഉപഗ്രഹവേധ മിസൈലായ എ-സാറ്റ് യാഥാര്‍ഥ്യമായതുമായി ബന്ധപ്പെട്ടായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."