'വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമുള്ളത്' രാഹുല്‍
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെത്താന്‍ താല്പര്യമറിയിച്ച് വയനാട് മണ്ഡലം എംപി രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
Earlier today I spoke to the Kerala CM, Shri P Vijayan, drawing his attention to the serious flood situation in Wayanad. I’ve also spoken to the Collectors of Wayanad, Kozhikode & Malappuram to review relief measures being undertaken
— Rahul Gandhi (@RahulGandhi) August 8, 2019
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കാലവര്‍ഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമായ വയനാട്ടില്‍ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട നടപടികള്‍ എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.
The people of Wayanad, my Lok Sabha constituency, are in my thoughts & prayers as they battle raging flood waters.
— Rahul Gandhi (@RahulGandhi) August 8, 2019
I was to travel to Wayanad, but I’ve now been advised by officials that my presence will disrupt relief operations. I’m awaiting their OK to travel.
വയനാട്ടിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയതായിരുന്നു. എന്നാല്‍, തന്റെ സന്ദര്‍ശനം രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമുള്ളത്. പാര്ട്ടിപ്രവര്ത്തരോടും പൊതുജനങ്ങളോടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."