HOME
DETAILS

പുത്തുമല ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ പത്തുപേര്‍ ആശുപത്രിയില്‍: ആരുടെയും നില ഗുരുതരമല്ല

  
backup
August 08 2019 | 16:08 PM

land-slide-in-meppadi-hospitalized-10-person

കല്‍പ്പറ്റ: ചൂരല്‍മലക്ക് സമീപം പുത്തുമലയില്‍ ഉരുള്‍പൊട്ടി ഒട്ടേറെപ്പേരെ കാണാതായതായി സംശയം. പുത്തുമലയ്ക്കു സമീപത്തെ പച്ചക്കാട് എന്ന മലയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ കുടുങ്ങികിടക്കുന്നവരിലെ പത്തുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം രക്ഷപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മനോജ് നാരായണന്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10 പേരില്‍ ആരുടെയും നില ഗുരുതരമല്ല. പരമാവധി ചികിത്സ ഉറപ്പു വരുത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

കുന്ന് പൂര്‍ണമായി നിരങ്ങി നീങ്ങി ഒരു കിലോമീറ്റര്‍ അകലെയുള്ള പുത്തുമല ഗ്രാമത്തിലേക്ക് എത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന വീടുകളും എസ്റ്റേറ്റ് പാടികളും വ്യാപാര സ്ഥാപനങ്ങളും മണ്ണിനടിയിലാണെന്നു സൂചനയുണ്ട്. ഇന്നലെ രാവിലെയോടെ പച്ചക്കാട് മലയില്‍ മണ്ണ് ഇടിയുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഉച്ചയോടെ വലിയ തോതില്‍ ഇടിയാന്‍ തുടങ്ങി. വൈകിട്ട് മൂന്നോടെ മല വലിയ ശബ്ദത്തോടെ ഇടിഞ്ഞു നീങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാല് ലയങ്ങളും പള്ളിയും അമ്പലവും മദ്റസയും കാന്റീനും മണ്ണിനടിയിലാണ്. സമീപത്തെ ചില വീടുകളും മണ്ണിനടിയില്‍പ്പെട്ടെന്നാണ് വിവരം. നിരവധി വാഹനങ്ങളും ഉരുള്‍പൊട്ടലില്‍ പെട്ടിട്ടുണ്ട്. ഓടി രക്ഷപ്പെട്ടവരില്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകരുമായി വിവരം പങ്കു വെച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. രക്ഷപ്പെട്ടവര്‍ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനില്‍ കഴിയുകയാണ്. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. രാത്രി വൈകി സൈന്യം ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന സൂചനകള്‍. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായി നിലച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമയിരിക്കുന്നത്.

അമ്പലവയലില്‍ കുമ്പളേരി മീനങ്ങാടി റോഡില്‍ ആറാട്ടുപാറയില്‍ ഉരുളുപൊട്ടലിനു സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. റോഡിലേക്ക് മണ്ണിനൊപ്പം വലിയ പാറയും ഇടിഞ്ഞു വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. ഇന്ന് ഉച്ചയ്ക്ക് ഫാന്റം റോക്കിന് സമീപമാണ് സംഭവം. നിരവധി കുടുംബങ്ങള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago
No Image

വിമാനങ്ങള്‍ക്ക് നേരെ ഇന്നും ബോംബ് ഭീഷണി; ഇന്ന് 41 വിമാനങ്ങള്‍ക്ക് ഭീഷണി

National
  •  2 months ago
No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago