HOME
DETAILS
MAL
കേരള സ്പേസ് പാര്‍ക്ക്: ധാരണാപത്രം ഒപ്പുവച്ചു
backup
August 08 2019 | 17:08 PM
തിരുവനന്തപുരം: കേരള സ്പേസ് പാര്‍ക്ക് പദ്ധതിക്ക് സാങ്കേതിക സഹായവും മറ്റു മാര്‍ഗ നിര്‍ദേശങ്ങളും ലഭ്യമാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഐ.എസ്.ആര്.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററും (വി.എസ്.എസ്.സി) ധാരണാപത്രം ഒപ്പുവച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറും വി.എസ്.എസ്.സി. ഡയരക്ടര്‍ എസ് സോമനാഥുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഐ.എസ്.ആര്.ഒയുടെ സഹകരണത്തോടെയാണ് തിരുവനന്തപുരത്ത് പാര്‍ക്ക് സ്ഥാപിക്കുന്നത്. ഇതിനായി ടെക്നോസിറ്റിക്ക് സമീപം 22 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."