HOME
DETAILS

ജില്ലകളില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബുകള്‍ ആരംഭിക്കും: മന്ത്രി

  
backup
August 08 2019 | 17:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b9%e0%b5%8d%e0%b4%af%e0%b5%82%e0%b4%ae%e0%b4%a8

 

തിരുവനന്തപുരം: കുട്ടിക്കടത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥി-പൊലിസ് പിന്തുണയോടെ എല്ലാ ജില്ലകളിലും ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ശരണബാല്യം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 95.87 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ യൂനിറ്റുകള്‍ വഴി നടപ്പിലാക്കുന്ന ശരണബാല്യം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചൈല്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരെ നിയമിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകമായി തയാറാക്കിയ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.


സംസ്ഥാനതലത്തില്‍ ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി എല്ലാ ജില്ലകളിലേയും ആര്‍.ഡി.ഒ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ലേബര്‍ ഓഫിസര്‍, ഡി.വൈ.എസ്.പി, സി.ഡബ്ല്യു.സി. ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബാലവേല, ബാലഭിക്ഷാടനം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യും.


സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികളെ കണ്ടെത്തി തുടര്‍ വിദ്യാഭ്യാസമൊരുക്കുന്നതിനും വൈദഗ്ധ്യമില്ലാത്ത തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന 14 വയസിന് മുകളിലുള്ള കുട്ടികളെ കണ്ടെത്തി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന കര്‍മ പദ്ധതി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ആവിഷ്‌ക്കരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  16 days ago