ദുരിതാശ്വാസ ക്യാംപില്‍ മത്സ്യത്തൊഴിലാളി മരിച്ചു
അമ്പലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പഴയ പുറക്കാട് വീട്ടില്‍ ബിജു (40) ആണ് മരിച്ചത്. നാലു വര്‍ഷം മുന്‍പുണ്ടായ കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട് പുറക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ കഴിഞ്ഞുവരികയായിരുന്നു ബിജുവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്യാംപില്‍ നിന്ന് വാടക വീട്ടിലേക്ക് താമസം മാറി. ഇതോടെ ക്യാംപില്‍ കിട്ടിയിരുന്ന ആനുകൂല്യങ്ങളും കിട്ടാതായി. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് രോഗം കടുത്തതോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വാടക വീടായതിനാല്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സഹോദരന്റെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.
വണ്ടാനം, നീര്‍ക്കുന്നു, പുറക്കാട് എന്നീ പ്രദേശങ്ങളില്‍ നിന്നായി കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 135 ഓളം കുടുംബങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവരുടെ പുനരധിവാസം നാളിതുവരെ സാധ്യമായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."