കാമറകള്‍ കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് കാരണമുള്ള റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പൊലിസും ഗതാഗത വകുപ്പും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍ കാര്യക്ഷമമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സുപ്രിം കോടതി രൂപീകരിച്ച റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പൊലിസ് മേധാവി, ഗതാഗത കമ്മിഷനര്‍ എന്നിവര്‍ക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം നഗരത്തില്‍ പോലും നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവി കാമറകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മിഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഗരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്താന്‍ അത്യാധുനിക രീതിയിലുള്ള കാമറകള്‍ പ്രധാന പോയിന്റുകളില്‍ സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം റോഡ് വികസന കോര്‍പറേഷനും ദേശീയ പാത അതോറിറ്റിക്കും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്പീഡ് ഡിറ്റക്ഷന്‍ കാമറ സ്ഥാപിച്ചാല്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്താന്‍ കഴിയും. അമിത വേഗത്തില്‍ ഓടുന്ന വാഹനങ്ങളുടെയും റേസിങ് നടത്തുന്ന ബൈക്കുകളുടെയും നമ്പര്‍ സിറ്റി ട്രാഫിക് യൂനിറ്റില്‍ അറിയിച്ച് പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."