മലബാര്‍ സിമന്റ്‌സ് കൂടുതല്‍ വിപുലീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍
പാലക്കാട്: പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് അനുബന്ധമായി കൂടുതല്‍ പ്രൊഡക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് വിപുലീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളുമായി സംസാരിച്ച ശേഷം അറിയിച്ചതാണിത്. നിയമ സാംസ്‌കാരിക മന്ത്രി എ.കെ.ബാലനും മന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. അധികമായി പ്രൊഡക്ഷന്‍ സെന്ററുകള്‍ വരുന്നതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിയും.
നിലവില്‍ സംസ്ഥാനത്ത് ആഭ്യന്തര വിപണിയുടെ പത്ത് ശതമാനം വില്‍പന പങ്കാളിത്തമാണ് കമ്പനിക്കുള്ളത്. ഇത് വര്‍ധിപ്പിക്കണം. ഇതിനു പുറമെ ദേശീയ വിപണിയിലും വില്‍പ്പന വര്‍ധിപ്പിക്കണം. കമ്പനിയെ രാജ്യത്ത ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാക്കി മാറ്റുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിനോടൊപ്പം അഴിമതി പൂര്‍ണ്ണമായി തുടച്ചു നീക്കും. ട്രാവന്‍കൂര്‍ സിമെന്റ് ഫാക്ടറിയും വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തിക രംഗത്തെ മികച്ച പങ്കാളിത്തമുള്ള സ്ഥാപനമാക്കി രണ്ടിനെയും മാറ്റും. മലബാര്‍ സിമന്റ്‌സിന്റെ യശസ്സിന് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുടെയും തദ്ദശ സ്ഥാപനങ്ങളുടെയും സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു. പഴയ പ്രതാപത്തിലേക്ക് മലബാര്‍ സിമന്റ്‌സിനെ എത്തിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മലബാര്‍ സമിന്റ്‌സിന്റെ എം.ഡി.കെ.പത്മകുമാര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഈ വര്‍ഷം 60 കോടി പ്രവര്‍ത്തന ലാഭം പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഫാക്ടറിക്ക് മാത്രമായി കെ.എസ്.ഇ.ബി മോഡല്‍ വിജിലന്‍സ് സെല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചര്‍ച്ചകളില്‍ പി.കെ.ശശി എം.എല്‍.എ, കാനം രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിതിന്‍ കണിച്ചേരി,. സി.കെ.രാജേന്ദ്രന്‍, വിജയന്‍ കുനിശ്ശേരി, സുഭാഷ് ചന്ദ്രബോസ്, റഷീദ് കണിച്ചേരി, എസ്.ബി.രഘു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."