നിരവധി വീടുകള്‍ വെള്ളത്തിനടിയില്‍
അമ്പലപ്പുഴ: കാലവര്‍ഷം കനത്തതോടെ അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ആറോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണുള്ളത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വണ്ടാനം മാധവന്‍ മുക്ക് പുതുവല്‍ ശാന്തകുമാറിന്റെ വീടാണ് കടലാക്രമണത്തില്‍ തകര്‍ന്നത്. പുതുവലില്‍ ജസ്സി,മണി,പുഷ്പകുമാര്‍,ഇസ്മായില്‍, കനക, കുഞ്ഞുമോള്‍, സവാദ് എന്നിവരുടെ വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുകയാണ.് ഏത് നിമിഷവും തകരുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന വീടുകള്‍ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ മണല്‍ചാക്കുകള്‍ അടുക്കുകയാണ്.
മാധവന്‍ മുക്ക് പ്രദേശത്ത് കടല്‍ഭിത്തി തകര്‍ന്നതു മൂലം തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. വീടുകള്‍ തകര്‍ന്നതോടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേയ്ക്ക് മാറിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ചേര്‍ത്തല: താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. തൈക്കല്‍ തീരപ്രദേശത്തെ ജനങ്ങള്‍ ദുരിതത്തില്‍.അടുക്കളയില്‍ പോലും വെള്ളമാണ്. കട്ടിലില്‍ നീന്തിയാണ് കയറുന്നത്.പ്രദേശത്തെ മുഴുവന്‍ മാലിന്യങ്ങള്‍ കലങ്ങിയ മലിന ജലം പകര്‍ച്ചവ്യാധി ഉണ്ടാകുമോ എന്ന ഭയത്തിലാണ്. മഴ പെയ്ത് വെള്ളം മാത്രമായപ്പോള്‍ തന്നെ പ്രദേശമാകെ മുങ്ങിയ സ്ഥിതിയില്‍ കടലാക്രമണം തുടങ്ങി കടല്‍വെള്ളം കൂടി ഇരച്ചുകയറിയാലത്തെ സ്ഥിതി ചിന്തിക്കാനാവില്ലെന്ന് ഇവര്‍ പറയുന്നു.
നതണുപ്പ് സഹിക്കാനാവാതെ വളര്‍ത്തു മൃഗങ്ങള്‍ പലതും ചത്തു. തൈക്കല്‍ തീരത്തെ ഇരുപതോളം വീട്ടുകാരാണ് ഏറെ ദുരിതത്തിലുള്ളത്.
പ്രദേശത്തെ സെപ്റ്റിക് ടാങ്കുകള്‍ ഉള്‍പ്പെടെ നിറഞ്ഞു കവിഞ്ഞ് വെള്ളത്തില്‍ കലര്‍ന്നിരിക്കുകയാണ്. ശനിയാഴ്ച ഇവിടെ മഴ കുറഞ്ഞിട്ടും വെള്ളത്തിന്റെ നിരപ്പ് താഴ്ന്നിട്ടില്ല.
ചേനപറമ്പ് മറിയാമ്മ,ജോസി,ഈരേശേരില്‍ ജോസഫ്, സേവ്യര്‍ എന്നിവരുടെ വീടുകള്‍ക്കുള്ളിലും വെള്ളം കയറിയിട്ടുണ്ട്. വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രദേശം സന്ദര്‍ശിച്ചു. വെള്ളത്തിലായ വീട്ടുകാര്‍ക്ക് ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപ് തുറക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം അടിയന്തരമായി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഗ്നിശമന സേനയുടെ സഹായത്തോടെ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുക അപ്രായോഗികമാണെന്ന് വില്ലേജ് ഓഫിസര്‍ വി. ഉദയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."