ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും രാജ്ഭവന് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: വ്യാജ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ മെഡിക്കല്‍ ബില്ലിനെതിരേ പ്രതിഷേധ സൂചകമായി ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഐ.എം.എ, എം.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തി.
മതിയായ യോഗ്യത ഇല്ലാത്തവര്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ ലൈസന്‍സ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്കി. ബില്ലില്‍ നിന്നും വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ടി.ജി വര്‍ഗീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഐ.എം.എ, എം.എസ്.എന്‍ ദേശീയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഡോ. ശ്രീജിത്ത്. എന്‍. കുമാര്‍, എം.എസ്.എന്‍ സംസ്ഥാന ചെയര്മാന് ഡോ. ബിനോയ്, കണ്‍വീനര്‍ അര്ജുന്, നേതാക്കളായ അഖില്‍, ഡോ. ശബരി, ഡോ. രാമലിംഗം, ഡോ. സ്വപ്ന, ഡോ. ആര്. ശ്രീജിത്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
ജനങ്ങളുടെ ജീവനും, മെഡിക്കല്‍ വിദ്യാഭ്യാസവും പിന്നോട്ടടിക്കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ നിന്നും നീക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹൂവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."