പ്രളയ ദുരിതാശ്വാസം: ധവളപത്രം പുറപ്പെടുവിക്കണമെന്ന് ശിവരാജ് സിങ് ചൗഹാന്‍
തിരുവനന്തപുരം: പ്രളയദുരിതാശ്വാസമായി വിദേശത്ത് നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നുമുള്‍പ്പെടെ ലഭിച്ച സാമ്പത്തിക സഹായങ്ങളും അതിന്റെ വിനിയോഗവും സംബന്ധിച്ച് കേരളം ധവളപത്രം പുറപ്പെടുവിക്കണമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ്‌സിങ് ചൗഹാന്‍ ആവശ്യപ്പെട്ടു.
പ്രളയ പുനഃരധിവാസത്തിന്റെ പേരില്‍ എല്ലായിടങ്ങളില്‍ നിന്നും വന്‍ സാമ്പത്തിക സഹായമാണ് കേരളത്തിന് ലഭിച്ചത്. പുനഃരധിവാസം സംബന്ധിച്ച് പല പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും നടത്തുകയോ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാനോ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് വിതരണ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 2021ല്‍ കേരളത്തിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് ബാഫഖി തങ്ങള്‍, പ്രൊഫ. പി.കെ ഉമ്മര്‍, ഡോ. യഹിയാഖാന്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ചടങ്ങില്‍വച്ച് ബി.ജെ.പി അംഗത്വമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."