റോഡ് ഒലിച്ചുപോയ പ്രദേശങ്ങള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കണമെന്ന്
എടത്വ: കുട്ടനാട്ടിലെ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം ചക്കുളത്തുകാവ് കാണിക്ക മണ്ഡപം മുതല്‍ ടി.എം.ടി സ്കൂള്‍ വരെയുള്ള ഭാഗത്തും, എടത്വ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ വരമ്പത്ത് പടി മുതല്‍ ബോട്ട് ജെട്ടി വരെയുള്ള ഭാഗത്തും ആറ്റുതീരം ഇടിഞ്ഞ് റോഡ് ഒലിച്ചു പോയ പ്രദേശങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസും, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ഈ വിഷയത്തില്‍ ഇടപെട്ട് എത്രയും വേഗം പരിഹാര മാര്‍ഗം കാണണമെന്നും എം.പി ആവശ്യപ്പെട്ടു. ഇന്നലെ തകര്‍ന്നു വീണ എടത്വ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ വരമ്പത്ത് പടി മുതല്‍ ബോട്ട് ജെട്ടി വരെയുള്ള ഭാഗത്ത് അടിയന്തരമായി വേണ്ട സഹായങ്ങള്‍ എത്തിക്കണമെന്ന് അദ്ദേഹം കലക്ടറോടും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു.
കുട്ടനാട്ടില്‍ വെള്ളപ്പൊക്കം വരുന്നതിനു മുന്‍പായുള്ള മുന്‍ കരുതല്‍ നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്ന് ജില്ലാ കളക്ടറോടും പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറോടും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."