പ്രവേശനോത്സവം സംഘടിപ്പിച്ചു
നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോത്സവം എലങ്കമല്‍ എ.എല്‍.പി.സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അച്യുതന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ പി. സെമീറ അധ്യക്ഷയായി. പേരാമ്പ്ര ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ സുനില്‍ കുമാര്‍ അരീക്കാംവീട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി.
ബാലുശ്ശേരി ബി.പി.ഒ പി സഹീര്‍ മാസ്റ്റര്‍ ,ഡോ. മുഹമ്മദ് റാസിഖ് ,ടി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍, മുഹമ്മദ് അഷ്‌റഫ് മാസ്റ്റര്‍, പി. കുഞ്ഞിരാമന്‍ സംസാരിച്ചു.
പുതിയ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം സ്‌കൂള്‍ മാനേജര്‍ യു.കെ മുഹമ്മദ് സാഫര്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സി.പി സുമ സ്വാഗതവും പി. റഷീദ് നന്ദിയും പറഞ്ഞു.
തുറയൂര്‍: പുതിയ അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ പ്രവേശനോത്സവം തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ പരിപാടികളോടെ നടന്നു.
മുകപ്പൂര്‍ ഗവ: എല്‍.പി സ്‌കൂളില്‍ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ മണലുംപുറത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം വട്ടക്കണ്ടി സിന്ധു അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ക്കുള്ള പഠന കിറ്റുകള്‍, യൂനിഫോം, പാഠപുസ്തക വിതരണം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
സി. ശ്രുതി, കെ. രാഹുല്‍, വി.കെ മൊയ്തീന്‍, ശശി കരിയാറ്റില്‍, പി.സി അഷറഫ് സംസാരിച്ചു. ഘോഷയാത്രയും മധുര പലഹാര വിതരണവും നടന്നു.
നന്തിബസാര്‍: ചിങ്ങപുരം സി.കെ.ജി.എം.എച് സ്‌കൂളിലെ പ്രവേശനോത്സവം മൂടാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഹര്‍ഷലത വിദ്യാര്‍ഥികള്‍ക്ക് മാമ്പഴം നല്‍കി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സുരേഷ് ചങ്ങാടത്തു അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ പി.ശ്യാമള, ഹെഡ്മിസ്ട്രസ്സ് കെ.ബാബി വിനോദിനി ,തിക്കോടി ഗ്രാമപഞ്ചായത്തു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസീത ആളങ്ങാരി, സജിത്ത് വി.എം, സജിത്ത് കെ.ടി, സതീഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."