നിയമപോരാട്ടം വിജയം കണ്ടു; യൂസഫിന് ഒന്നേമുക്കാല്‍ കോടി നഷ്ടപരിഹാരം
കോഴിക്കോട്: ഗള്‍ഫില്‍ ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് കോഴിക്കോട് സ്വദേശിക്ക് ഒന്‍പത് ലക്ഷം ദിര്‍ഹം (ഒരു കോടി എണ്പത്തിയൊന്നു ലക്ഷം രൂപ) നഷ്ടപരിഹാരം നല്കാന് കോടതിവിധി.
കോഴിക്കോട് സ്വദേശി യൂസഫ് കലാന് (47) എന്നയാള്‍ക്കാണ് കീഴ്ക്കോടതി വിധിച്ച രണ്ടുലക്ഷം ദിര്‍ഹം ദുബൈ അപ്പീല്‍ കോടതി ഒന്‍പത് ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തിയത്. 2016 ജനുവരി അഞ്ചിന് ഫുജൈറ രജിസ്ട്രേഷനുള്ള കാര്‍ ഇടിച്ച് യൂസഫ് കലാന് ഗുരുതര പരുക്കേറ്റിരുന്നു. അഡ്വ. സലാം പാപ്പിനിശ്ശേരി മുഖേന നഷ്ടപരിഹാരത്തിനായി പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതി രണ്ടു ലക്ഷം ദിര്‍ഹം കോടതിച്ചെലവും നഷ്ടപരിഹാരമായി പരാതിക്കാരന് നല്കാന് ഉത്തരവിട്ടു. എന്നാല്‍ കീഴ്കോടതി വിധിയുടെ ന്യൂനതകളും പിഴവുകളും അപ്പീലിലൂടെ ചൂണ്ടിക്കാട്ടി. ഇതിനെതിരേ ഇന്‍ഷുറന്‍സ് കമ്പനി നിരവധി വാദങ്ങള്‍ ഉന്നയിച്ചെങ്കിലും നഷ്ടപരിഹാരത്തുക ഒന്‍പത് ലക്ഷം ദിര്‍ഹമായി കോടതി വര്‍ധിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."