മഹ്മൂദ് ഹുദവിക്ക് രണ്ടുകോടിയുടെ ഫെലോഷിപ്പ്
മലപ്പുറം: പനങ്ങാങ്ങര സ്വദേശി മഹ്മൂദ് ഹുദവിക്ക് ഡച്ച് ഗവണ്‍മെന്റിന്റെ രണ്ട് കോടിയുടെ ഫെലോഷിപ്പ്. നെതര്‍ലാന്റ്‌സ് ലീഡന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചത്. ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഹുദവി ബിരുദവും ജെ.എന്‍.യുവില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്മൂദ് നെതര്‍ലാന്റ്‌സിലെ ലീഡന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെയാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.
ഇസ്‌ലാമിക നിയമ വ്യവസ്ഥയിലെ മരുമക്കത്തായത്തെ കുറിച്ചുള്ള ഗവേഷണത്തിനാണ് ഡച്ച് ഗവണ്‍മെന്റിന്റെ കീഴിലുള്ളനാഷനല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഫെലോഷിപ്പ് ലഭിച്ചത് . ഇതിന്റെ പ്രാഥമിക പഠനത്തിനായി അമേരിക്കയിലെ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ നേരത്തെ ഗ്രാന്റ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്ന് ഡച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്റ് അനുവദിച്ചത്. ഇതുവരെ 25 പേര്‍ക്ക് മാത്രമാണ് ഈ ഗവേഷക ഗ്രാന്റ് നല്‍കിയിട്ടുള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, മൊസാമ്പിക്ക് തുടങ്ങിയ രാജ്യങ്ങളിലെ മരുമക്കത്തായ വ്യവസ്ഥിതിയെ കുറിച്ച് ഗവേഷണം നടത്തി വരുന്ന മഹ്മൂദ് ഹുദവി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. രാജ്യന്തര വേദികളില്‍ നിരവധി ഗവേഷക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."