ചേട്യാലക്കടവ് പാലം നിര്‍മാണം ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി
നാദാപുരം: മയ്യഴിപ്പുഴയിലെ നിര്‍ദിഷ്ട ചേട്യാലക്കടവ് പാലം നിര്‍മാണ നടപടികള്‍ക്കെതിരേ കോടതിയില്‍ നടക്കുന്ന കേസില്‍ വാദം പൂര്‍ത്തിയായി. തൂണേരി ചെക്യാട് പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണത്തിന് 2015ലാണ് ഭരണാനുമതി ലഭിച്ചത്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതോടെ കരാറുകാര്‍ തമ്മിലുണ്ടായ തര്‍ക്കം കോടതി കയറുകയായിരുന്നു.
2016ല്‍ നടന്ന ഓണ്‍ലൈന്‍ ടെന്‍ഡറില്‍ നാലു കമ്പനികളാണ് പങ്കെടുത്തത്. സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കമ്പനിക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. ഇത് ചോദ്യം ചെയ്തു സ്വകാര്യ കരാറുകാരന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഈ വിധിക്കെതിരേ സൊസൈറ്റി ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയ അപ്പീലിലാണ് കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായത്. കോഴിക്കോട് ജില്ലയില്‍ നിന്നും എളുപ്പത്തില്‍ കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍, പാനൂര്‍, തലശ്ശേരി എന്നിവിടങ്ങളിലേക്കും സംസ്ഥാന പാതയായ നാദാപുരം പെരിങ്ങത്തൂര്‍ റോഡില്‍ നിന്നും അരീക്കരക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എഫ് കേന്ദ്രത്തിലേക്കും പാലം പണി പൂര്‍ത്തിയാകുന്നതോടെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇതിനായി മൂന്നു കിലോമീറ്റര്‍ നീളത്തില്‍ കുഞ്ഞിപ്പുര മുക്കില്‍ നിന്നും പുഴ വരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തികരിച്ചിട്ടുണ്ട്. നിലവില്‍ പുഴക്കു കുറുകെ നിര്‍മിച്ച തൂക്കുപാലം വഴിയാണ് ഇരുകരയിലേക്കുമുള്ള യാത്ര. വീഴാറായ പാലത്തിലൂടെ ജീവന്‍ പണയം വച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മറുകര പറ്റുന്നത്. അറ്റോണി ജനറല്‍ അടക്കമുള്ളവര്‍ ഹാജരായ കേസില്‍ വാദം പൂര്‍ത്തിയായത് പ്രദേശവാസികളില്‍ പ്രത്യാശ വര്‍ധിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."