മുക്കം ബാങ്കിലേക്ക് ചൊവ്വാഴ്ച സഹകരണ ജനാധിപത്യ സംരക്ഷണ സമിതി മാര്‍ച്ച്
മുക്കം: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുക്കം സര്‍വിസ് സഹകരണബാങ്ക് ഭരണസമിതിക്കെതിരേ സഹകരണ ജനാധിപത്യ സംരക്ഷണ സമിതി. 2013ല്‍ വോട്ട് ചെയ്ത 6000ത്തോളം പേരെ അനധികൃതമായി വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സഹകരണ ജനാധിപത്യ സംരക്ഷണ സമിതി ആരോപിക്കുന്നു. ബാങ്ക് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരേ ഉയരുന്ന ജനവികാരം ഭയന്നാണ് ഇത്തരമൊരു തീരുമാനമെന്നും ചൊവ്വാഴ്ച ബാങ്കിലേക്ക് മാര്‍ച്ച് നടത്തുമെന്നും സഹകരണ ജനാധിപത്യ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
വോട്ടര്‍മാരെ നീക്കം ചെയ്തതിനെ കുറിച്ച് ഷെയര്‍ ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നും 2013ലെ വോട്ടര്‍ പട്ടിക ഉള്‍പ്പെട്ട മുഴുവന്‍ ഷെയര്‍ ഉടമകളുടേയും ഷെയര്‍ പുനഃസ്ഥാപിക്കണമെന്നും വോട്ട് ചെയ്യാനവസരം നല്‍കണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരിക്കുന്ന മുക്കം ബാങ്കിനെതിരേ നേരത്തെ യു.ഡി.എഫിലെ ഒരു വിഭാഗം തന്നെ രംഗത്ത് വരികയും ബാങ്കിനെതിരേ അവിശ്വാസ പ്രമേയമടക്കം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം സമര്‍ഥമായി നേരിട്ട ഭരണ സമിതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബാങ്ക് നിലനിര്‍ത്തുന്നതിനായി നീക്കിയ ശ്രമത്തിന്നെതിരെയാണിപ്പോള്‍ സഹകരണ ജനാധിപത്യ സംരക്ഷണ സമിതി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."