എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കും: സമരസംഗമം
കോഴിക്കോട്: 'ഫാസിസത്തിന് മാപ്പില്ല, നീതി നിഷേധം നടപ്പില്ല'എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി 12ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ സമരസംഗമം തീരുമാനിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. കന്നുകാലി അറവു നിരോധിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് അധഃപതനത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടിക്ക് അവളുടെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള മൗലികാവകാശത്തെയാണ് ഹാദിയ വിഷയത്തില്‍ കോടതി ലംഘിച്ചത്. ഇതിനെ തെറ്റായ രീതിയില്‍ കോടതിയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലാ തലങ്ങളില്‍ 10നകം സമരസംഗമങ്ങള്‍ നടത്താനും ശാഖാ തലത്തില്‍ സമരവിളംബരം സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍, അലി അക്ബര്‍ മുക്കം,ത്വയ്യിബ് റഹ്മാനി, ശുഹൈബ് ദാരിമി, യഹ്‌യ വെള്ളയില്‍, കുഞ്ഞിമരക്കാര്‍ മലയമ്മ, ശാക്കിര്‍ യമാനി സംസാരിച്ചു. നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ സ്വാഗതവും ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."