വടകരയില്‍ ആയുധങ്ങള്‍ക്കായി പൊലിസ് പരിശോധന നടത്തി
വടകര: സി.പി.എം-ബി.ജെ.പി സംഘര്‍ഷം കണക്കിലെടുത്ത് ആയുധങ്ങള്‍ക്കായി പൊലിസ് പരിശോധന ശക്തമാക്കി. തുടര്‍ച്ചയായി അക്രമങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ആംഡ് പൊലിസ് എന്നിവ അടങ്ങിയ സംഘമാണ് വടകര പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പരിശോധന നടത്തുന്നത്. നഗരത്തിലും പരിസരങ്ങളിലും ഇക്കഴിഞ്ഞ മൂന്നാം തിയതി മുതല്‍ ഒരാഴ്ചയോളം മിക്ക ദിവസങ്ങളിലും ബോംബാക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. നഗരത്തില്‍ ഈ രൂപത്തില്‍ ബോംബുകള്‍ നിര്‍ബാധം ഉപയോഗിച്ചത് നാട്ടുകാരെ നടുക്കിയിരുന്നു. ഇത് നിയന്ത്രിക്കാന്‍ പൊലിസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പരക്കെ ആവശ്യവും ഉയര്‍ന്നു. വടകര പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലാണ് ആയുധങ്ങള്‍ക്കായി പരിശോധന നടക്കുന്നത്. സൂചനകളും സംശയവുമുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നതെന്നും ആയഞ്ചേരിയില്‍ നിന്ന് ഉഗ്രശേഷിയുള്ള ബോംബ് കിട്ടിയതായും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.നഗരത്തിലെ വിജനമായ സ്ഥലങ്ങളിലും പൊന്തക്കാടുകളിലും പരിശോധന നടത്തി. സമാധാനം ഉറപ്പുവരുത്തുന്നതിന് ഇത്തരം നടപടികള്‍ തുടരുമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."