ശ്രീലകം ചിട്ടി കോടികള്‍ പറ്റിച്ച് മുങ്ങിയതായി പരാതി
കോഴിക്കോട്: ശ്രീലകം ചിട്ടി കമ്പനി ഉപഭോക്താക്കള്‍ക്ക് പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. ചിട്ടി കമ്പനിയില്‍ പണം നല്‍കി വഞ്ചിക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആക്ഷന്‍ കമ്മിറ്റിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ശ്രീലകം ചിട്ടി കമ്പനി ഉടമകളായ ബാലുശ്ശേരിയിലെ ബാലകൃഷ്ണന്‍ പാലക്കീഴില്‍, സജിത പാലക്കീഴില്‍, മകന്‍ വിജീഷ് പാരക്കീഴില്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. കഴിഞ്ഞ എട്ടു വര്‍ഷമായി ശ്രീലകം ചിട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബ്രാഞ്ചുകള്‍ തുറക്കുകയും അന്‍പതിനായിരം മുതല്‍ പത്തു ലക്ഷം വരെയുള്ള ചിട്ടികള്‍ വാങ്ങുകയും ചിട്ടി വരിക്കാര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി പറ്റിക്കുകയും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്ഥാപനങ്ങളെല്ലാം പൂട്ടുകയും ചെയ്ത സ്ഥാപനത്തിനെതിരേയാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിരിക്കുന്നത്.
ഇവര്‍ കരുതിക്കൂട്ടി ചിട്ടി പൊളിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ചിട്ടി പണം കൊണ്ട് പല സ്ഥലങ്ങളിലും ബിനാമി പേരിലും അല്ലാതെയും വീടും സ്ഥലവും കടമുറികളും വാങ്ങിയതായും അവര്‍ പറയുന്നു. രണ്ടു കോടി 87 ലക്ഷത്തോളം രൂപയാണ് നിക്ഷേപകര്‍ക്ക് ചിട്ടി കമ്പനി നല്‍കാനുള്ളത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിര്‍മലൂരിലുള്ള 50 സെന്റ് സ്ഥലം വിറ്റ് പ്രശ്‌നം പരിഹരിക്കാം എന്നു അവര്‍ പറഞ്ഞെങ്കിലും കബളിപ്പിക്കുകയാണ് ചെയ്തത്.
ശേഷം പ്രശ്‌നപരിഹാരത്തിനായി ഉടമകളുടെ ബാലുശ്ശേരിയിലുള്ള വീട്ടില്‍ എത്തിയെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അവരുടെ വീടിന്റെ ചുമരില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. അതിന്റെ പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരേ പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പണം തിരിച്ചു നല്‍കാനുള്ള യാതൊരു നടപടിയും ഇതുവരെ കമ്പനി ഉടമകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ ചിട്ടി കമ്പനി ഉടമകളെ കണ്ടെത്തി പണം തിരികെ ലഭിക്കുന്നതു വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
അതിന്റെ ആദ്യ ഘട്ടമെന്നോണം 23ന് ഉടമകളുടെ വീട്ടിലേക്ക് ഉപഭോക്താക്കളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്നും അവര്‍ അറിയിച്ചു. കൂടാതെ ചിട്ടി തട്ടിപ്പിനിരയായി വീട് നഷ്ടപ്പെട്ടവരെ ഉടമകളുടെ വീട്ടില്‍ താമസിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ മുക്കം, സുന്ദരന്‍ പന്നിക്കോട്, രഘുനാഥന്‍ പേരാമ്പ്ര, മനോജ് മേപ്പയ്യൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."