HOME
DETAILS
MAL
എം.ജെ അക്ബറിനെതിരേ ഡല്‍ഹിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം
backup
October 14 2018 | 02:10 AM
ന്യൂഡല്‍ഹി: എം.ജെ അക്ബറിനെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. മീ ടൂ കാംപയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റിലായിരുന്നു പ്രതിഷേധം. മാധ്യമ മേഖല ഉള്‍പ്പെടെ തൊഴിലിടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ മുന്‍ മാധ്യമപ്രവര്‍ത്തകനും ബി.സി.സി.ഐ സി.ഇ.ഒയുമായ രാഹുല്‍ ജോഹരിയും മീ ടൂ കാംപയിനില്‍ കുടുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."