ഓട്ടോ ടാക്സി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം
മാനന്തവാടി: പാരലല്‍ സര്‍വിസ് സംബന്ധിച്ച് മാനന്തവാടി നഗരത്തില്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോ ഡ്രൈവര്‍മാരായ പാലാക്കുളി സജീവന് (27), അമ്പുകുത്തി നിജാസ് (27), ജീപ്പ് ഡ്രൈവര്‍ ചിറക്കര നൗഫല്‍ (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തലപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ജീപ്പുകാര് ഗാന്ധി പാര്ക്കിന് സമീപത്തു നിന്നും ആളുകളെ വിളിച്ചു കയറ്റുന്നത് തലശ്ശേരി റോഡിലെ ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ സ്ഥലത്തെത്തിയ പൊലിസ് ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചയില്‍ രാവിലെ എട്ടു മണി വരെയും രാത്രി ഏഴു മണിക്ക് ശേഷവും ഗാന്ധി പാര്‍ക്കില്‍ വച്ച് ജീപ്പുകാര്‍ക്ക് ആളെ കയറ്റാമെന്ന് ധാരണയില്‍ എത്തി പിരിയുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ തലശ്ശേരി റോഡിലെ തലപ്പുഴ ജീപ്പ് സ്റ്റാന്‍ഡില്‍ വച്ച് വീണ്ടും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."