HOME
DETAILS
MAL
ഡോക്ടര്‍മാരില്ലാതെ ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
backup
June 03 2017 | 20:06 PM
ഗൂഡല്ലൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ദുരിതമാകുന്നു.
ഗൂഡല്ലൂര്‍ ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ നിയമനം നടക്കാത്തത്. ദിനം പ്രതി നൂറു കണക്കിന് രോഗികളാണ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്നത്.
ഒരു ഡോക്ടറുടെ സേവനമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചതോടെ ആശുപത്രിയില്‍ രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ഇല്ലാതായിരിക്കുകയാണ്.
അടിയന്തരമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."