സ്‌കൂള്‍ മേളകളില്‍ ഇത്തവണ അധ്യാപകര്‍ ഊട്ടും
തിരുവനന്തപുരം: ഇത്തവണ സംസ്ഥാന സ്‌കൂള്‍ മേളകളില്‍ സൗജന്യഭക്ഷണമൊരുക്കാന്‍ അധ്യാപക സംഘടനകള്‍. ഇടതുപക്ഷ അധ്യാപക സംഘടനകളാണ് സ്‌കൂള്‍ കലോത്സവ-ശാസ്ത്രമേളകളിലെ ഭക്ഷണച്ചെലവ് ഏറ്റെടുത്തു രംഗത്തു വന്നിരിക്കുന്നത്. പ്രളയ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കി മേളകള്‍ നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സൗജന്യഭക്ഷണമൊരുക്കാനായി സംഘടനകള്‍ മുന്നോട്ടു വന്നിരിക്കുന്നത്.
ആലപ്പുഴയില്‍ ഡിസംബര്‍ ആറ്, ഏഴ്, എട്ട് തിയതികളില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ സി.പി.എം അനുകൂല സംഘടനയായ കെ.എസ്.ടി.എ ഭക്ഷണമൊരുക്കും. മുന്‍വര്‍ഷം 33 ലക്ഷം രൂപയാണു ഭക്ഷണം നല്‍കാനായി സര്‍ക്കാരിനു ചെലവായത്. ഈ തുകയാണ് അംഗങ്ങളായ അധ്യാപകരില്‍നിന്നും മറ്റുമായി കണ്ടെത്താന്‍ കെ.എസ്.ടി.എ തീരുമാനിച്ചിരിക്കുന്നത്.
കണ്ണൂരില്‍ നവംബര്‍ 24, 25 തിയതികളില്‍ നടക്കുന്ന ശാസ്ത്രമേളയില്‍ സി.പി.ഐ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു സൗജന്യ ഭക്ഷണമൊരുക്കും. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ ശാസ്ത്രമേളയില്‍ കുട്ടികള്‍ക്കു ഭക്ഷണ വിതരണത്തിനായി 13 ലക്ഷം രൂപയാണ് ചെലവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."