ലോക്സഭയില്‍ മികവ് തെളിയിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍
ന്യൂഡല്‍ഹി: ലോക്സഭയിലെ ചര്‍ച്ചകളിലും ചോദ്യോത്തരങ്ങളിലും ദേശീയ സംസ്ഥാന ശരാശരികള്ക്കൊപ്പമെത്തി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. പുതിയ എം.പി മാരില്‍ കൂടുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ആലപ്പുഴയില്‍ നിന്നുള്ള എ.എം ആരിഫാണ്.
സി.പി.എമ്മിന് അനുവദിക്കുന്ന മിക്ക ചര്‍ച്ചകളിലും പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ ആരിഫിന് അവസരം കിട്ടിയതിനാല്‍ 21 ചര്‍ച്ചകളില്‍ ആരിഫ് പങ്കെടുത്തു. 15 ചര്‍ച്ചകളില്‍ ആറ്റിങ്ങല്‍ എം.പിയായ അടൂര്‍ പ്രകാശ് പങ്കെടുത്തപ്പോള്‍ തൃശൂരില്‍ നിന്നുള്ള ടി.എന്‍ പ്രതാപന് 12ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇവര്‍ മൂന്ന് പേര് 12.3 എന്ന സംസ്ഥാന ശരാശരിക്കൊപ്പമെത്തി.
ദേശീയ ശരാശരിയായ 6.7 കടന്നവരില്‍ ചാലക്കുടിയില്‍ നിന്നുള്ള ബെന്നി ബെഹനാന്, ഇടുക്കിയില്‍ നിന്നുള്ള ഡീന്‍ കുര്യാക്കോസ്, ആലത്തൂരില്‍ നിന്നുള്ള രമ്യ ഹരിദാസ്, എറണാകുളത്ത് നിന്നുള്ള ഹൈബി ഈഡന്, പാലക്കാട് നിന്നുള്ള വി.കെ. ശ്രീകണ്ഠന്, വടകരയില്‍ നിന്നുള്ള കെ. മുരളീധരന് എന്നിവരുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ചത് ഹൈബി ഈഡനാണ്. 53 ചോദ്യങ്ങള്‍ ഹൈബിക്കുണ്ട്. ടി.എന്‍ പ്രതാപനാണ് രണ്ടാം സ്ഥാനത്ത്. 50 ചോദ്യങ്ങളാണ് പ്രതാപന്റെ അക്കൗണ്ടില്‍ ഉള്ളത്.
ചോദ്യോത്തരങ്ങളുടെ സംസ്ഥാന ശരാശരിയായ 30 മറികടന്നത് ഹൈബിക്കും പ്രതാപനും പുറമെ അടൂര്‍ പ്രകാശ്, രമ്യ ഹരിദാസ്, ബെന്നി ബെഹനാന് എന്നിവര്‍ മാത്രമാണ്. എന്നാല്‍ ദേശീയ ശരാശരിയായ 18 കടന്നവരില്‍ ഇവര്‍ക്കു പുറമെ ഡീന്‍ കുര്യാക്കോസ്, കെ. മുരളീധരന് എന്നിവര്‍ കൂടിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."