ഉന്നാവോ: പെണ്‍കുട്ടിയുടെ രക്തത്തില്‍ അണുബാധ
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരുക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
രക്തത്തില്‍ അണുബാധയുള്ളത് കുട്ടിയുടെ സ്ഥിതി വഷളാക്കുന്നുണ്ടെന്ന് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം പറയുന്നു.
ഇന്നലെ രക്തം പരിശോധിച്ചപ്പോള്‍ മാരകമായ രീതിയില്‍ അണുബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മനുഷ്യന്റെ അന്നനാളത്തില്‍ കാണുന്ന ഒരു തരം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിച്ച തോതില്‍ രക്തത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ബാക്ടീരിയ 18 വ്യത്യസ്ത വര്ഗത്തില്പ്പെട്ടതുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ രക്തത്തില്‍ കാണുന്നത് സാധാരണ നിലയില്‍ കണ്ടുവരുന്നവയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഇവയുടെ സാന്നിധ്യം വ്യാപിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇത് ജീവന് അപകടത്തിലാക്കുമോയെന്ന ആശങ്കയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."