ആദ്യ നിയമസാക്ഷര നഗരമാകാനുള്ള നിയമസാക്ഷരതാ യജ്ഞത്തിന് തൊടുപുഴയില്‍ തുടക്കമായി
തൊടുപുഴ: സംസ്ഥാനത്തെ ആദ്യത്തെ നിയമസാക്ഷര നഗരമാകാനുള്ള നിയമസാക്ഷരതാ യജ്ഞത്തിന് തൊടുപുഴയില്‍ തുടക്കമിട്ടു. പദ്ധതിയുടെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, തൊടുപുഴ നഗരസഭ, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിയമസാക്ഷരതായജ്ഞം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ ജനങ്ങയെും നിയമസാക്ഷരരാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ പ്രാരംഭം എന്ന നിലയിലാണ് തൊടുപുഴയില്‍ യജ്ഞത്തിന് ആരംഭം കുറിച്ചത്. ഇതിന്റെ ഭാഗമായി നഗരസഭയിലെ 32 വാര്‍ഡുകളിലും നിയമബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പ്രമുഖ നിയമജ്ഞരും അഭിഭാഷകരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അടുത്ത ഘട്ടമെന്ന നിലയില്‍ വളണ്ടിയര്‍മാര്‍ വീടുകള്‍ കയറി ജനങ്ങളില്‍നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കും. തുടര്‍ന്ന് ഈ പരാതികള്‍ തീര്‍പ്പാക്കാന്‍ മുനിസിപ്പല്‍ തലത്തില്‍ മെഗാ അദാലത്ത് സംഘടിപ്പിക്കും.
ഉദ്ഘാടനയോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷയായി. ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ ജോര്‍ജ് ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ജില്ലാ ജഡ്ജി ജോഷി ജോണ്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍ നായര്‍, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് ആര്‍ ഹരി, കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍, തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.എച്ച് കൃഷ്ണകുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫിസര്‍ വി.എ ഷംനാദ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ ജമീല, തൊടുപുഴ മുനിസിപ്പല്‍ സെക്രട്ടറി ടി.ജി അജേഷ് എന്നിവര്‍ സംസാരിച്ചു. സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ടി.പി പ്രഭാഷ്‌ലാല്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."