HOME
DETAILS

പനി വിട്ടുമാറാതെ ഇടുക്കി; ജൂലൈയില്‍ ചികിത്സ തേടിയത് 11,517 പേര്‍

  
backup
August 01 2016 | 19:08 PM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


തൊടുപുഴ:  പനിയും പകര്‍ച്ചവ്യാധികളും ജില്ലയില്‍ നിയന്ത്രണവിധേയമാകുന്നില്ല.  ഔദ്യോഗിക കണക്കുപ്രകാരം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ 116 ആയി.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതിലുമിരട്ടിയുണ്ടാകുമെന്ന് അരോഗ്യവകുപ്പ് അധികൃതര്‍ സമ്മതിക്കുന്നു. ജൂലൈ 31  വരെ 11,517 പേര്‍ പനിക്ക് ചികിത്സ തേടി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തി. ഈ വര്‍ഷം പനി ബാധിച്ച് ചികിത്സ തേടിയത് 52,974 പേരാണ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഡെങ്കിപ്പനി ബാധിച്ചു.തൊടുപുഴയും പരിസര പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി പടരുന്നത്.75 പേര്‍ക്ക് ചിക്കന്‍പോക്‌സ്,18 പേര്‍ക്ക് മഞ്ഞപ്പിത്തം,നാല് പേര്‍ക്ക് ടൈഫോയിഡ് എന്നിങ്ങനെയാണ് അരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകള്‍.
ജില്ലയിലെ വിവിധ ആശുപത്രികളിലായി 227 പേര്‍ പനി ബാധിച്ച് ചികിത്സയിലാണ്.കടുത്ത ശശീരവേദന,പേശിവേദന,ഛര്‍ദി,തല ചുറ്റല്‍,കഫകെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരാണ് അധികവും.ഡെങ്കിപ്പനി തൊടുപുഴ മേഖലയിലെ വണ്ണപ്പുറത്തും കോടിക്കുളത്തുമാണ് സ്ഥിരീകരിച്ചത്. കഞ്ഞിക്കുഴി,കുമാരമംഗലം,പഞ്ചായത്തുകളിലും അടിമാലി ദേവിയാര്‍ കോളനിയിലും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധിപ്പേര്‍ ചികിത്സ തേടി.ഒരിക്കല്‍ ഡെങ്കി പനി ബാധിച്ചു വീണ്ടും വന്നാല്‍ അടിയന്തര ചികിത്സ നടത്തിയില്ലെങ്കില്‍ മരണ കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ദിവസവും രണ്ടും മൂന്നും ഡെങ്കി കേസുകള്‍ ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.തൊടുപുഴ മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ച് സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിട നശീകരണം അടക്കമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി തിരുമാനിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍,വ്യാപാരികള്‍,ആശ പ്രവര്‍ത്തകര്‍,മുനിസിപ്പല്‍ ജീവനക്കാര്‍,ആരോഗ്യ വകുപ്പ് ജീവനക്കാര്‍,റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,നഴ്‌സിങ് വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
അടിമാലിയില്‍ ഒരു എലിപ്പനി മരണം നടന്നിരുന്നു.കൊതുകുകള്‍ പെരുകുന്നത് ഒഴിവാക്കാന്‍ ചിരട്ടകള്‍ കമിഴ്ത്തിയും മറ്റും വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കണം. ജനങ്ങള്‍ പരിസര ശുചീകരണത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago